പാസ്റ്ററും മകനും ചേർന്ന് ചെറുപ്പക്കാരുടെ കാലടിച്ച് പൊട്ടിച്ചു; ഗുരുതര പരുക്കെന്ന് എഫ്ഐആർ; പാസ്റ്റർ കെ പി കുര്യൻ മുൻപും പ്രശ്നക്കാരൻ

കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് പാസ്റ്ററും മകനും ചേർന്ന് യാത്രക്കാരെ മർദിച്ചതിന് തിരുവല്ല പോലീസ് കേസെടുത്തു. ഇന്ത്യൻ പെന്തക്കോസ് സഭയിലെ (ഐപിസി) മുതിർന്ന പാസ്റ്ററായ കെ പി കുര്യൻ മകൻ ബ്രൈറ്റ് കുര്യൻ എന്നിവർക്ക് എതിരെയാണ് കേസ്. ഈ മാസം നാലിന് വൈകുന്നേരം ആറുമണിക്ക് തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഞക്കുവള്ളി റോഡിൽ വെച്ചാണ് അക്രമണം ഉണ്ടായത്.

കോട്ടയം – വേളൂർ സ്വദേശികളായ പ്രനീഷ്, ഷമീർ എന്നിവർ സഞ്ചരിച്ച കാർ ഇടവഴിയിലൂടെ പോകുമ്പോൾ എതിർ ദിശയിൽ നിന്ന് വന്ന കുര്യൻ്റെ കാറിന് കടന്നു പോകാൻ കഴിയും വിധം സൈഡ് ഒതുക്കിക്കൊടുത്തില്ലെ എന്ന് പറഞ്ഞാണ് പ്രനീഷിനേയും ഷമീറിനേയും ആയുധം ഉപയോഗിച്ച് ആക്രമിച്ചത് എന്നാണ് തിരുവല്ല പോലീസിൻ്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്.

ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്പിച്ചതിന് ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രനീഷിനെ ആക്രമിക്കുന്നത് കണ്ട് പുറത്തിറങ്ങിയ ഷമീറിനെ ചവിട്ടുകയും വണ്ടിയുടെ വീൽ സ്പാനർ കൊണ്ട് കാലിലും മുഖത്തും അടിച്ച് സാരമായി പരിക്കേല്പിച്ചു എന്നാണ് മൊഴി. ആക്രമണത്തിൽ കാൽമുട്ടിന് പൊട്ടലുണ്ടായി എന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇങ്ങനെയെല്ലാം ലക്ഷണമൊത്ത ഗുണ്ടാ ആക്രമണത്തിൻ്റെ ശൈലിയിലായിരുന്നു പാസ്റ്ററുടെയും പുത്രൻ്റെയും കൈയ്യേറ്റമെന്ന് എഫ്ഐആറിൽ വ്യക്തം. 2014ൽ തിരുവല്ല ആമല്ലൂരിലെ ഐപിസി പള്ളിയിൽ നിന്ന് ഇയാളെ സ്ഥലംമാറ്റിയ സംഭവത്തിൽ അതേ പളളിയിലെ അംഗമായ ഏബ്രഹാം ജോസഫിനെ (സുധി) കാറിടിച്ച് പരിക്കേല്പിച്ച കേസിലും പാസ്റ്റർ കുര്യൻ പ്രതിയായിരുന്നു. അന്നുണ്ടായ സംഘർഷത്തെ തുടർന്ന് പള്ളിയും താമസസ്ഥലവും പൂട്ടിയിടുകയുണ്ടായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top