ഇറച്ചിക്കടയിൽ അതിക്രൂരമായ കൊലപാതകം; പിന്നാലെ പോലീസിന് നേരെ വെടിവയ്പ്പ്

ഇറച്ചിക്കടയുടെ മുന്നിൽ ഉണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. മീററ്റ് സ്വദേശിയായ 35 കാരനായ ഷഹ്‌സാദാണ് മരിച്ചത്. ഒളിവിൽ പോയ പ്രതി ബീഹാർ സ്വദേശി അമർജീത് മഹാതോയെ പോലീസ് അറസ്റ്റു ചെയ്തു. ഒരു തൂവാലയെച്ചൊല്ലിയുണ്ടായ തർക്കമാണ് മാരകമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
ഇറച്ചി വാങ്ങാനെത്തിയ അമർജീതിനോട് ഷഹ്സാദ് ടവൽ കടം ചോദിച്ചു. ഇത് ഇരുവരും തമ്മിലുള്ള വഴക്കിനിടയാക്കി. തർക്കം മുറുകുന്നതിനിടയിൽ കശാപ്പുകാരൻ്റെ കത്തി എടുത്ത് കുത്തുകയായിരുന്നു. വയറ്റിൽ കുത്തേറ്റ ഷഹ്സാദ് കടയിൽ നിന്നും രക്ഷപെടാന്‍ പുറത്തേക്ക് ഓടി. എന്നാൽ പിന്നാലെയെത്തിയ പ്രതി തുടർച്ചയായി കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ഷഹ്സാദ് മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്രതി ഒന്നും സംഭവിക്കാത്തത് പോലെ ഇറച്ചിയും വാങ്ങി കടയിൽ നിന്നും മടങ്ങുകയായിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ അമർജീത് സമീപത്തെ ഒരു കാട്ടിൽ ഒളിച്ചിരിക്കുന്നതായി പോലീസ് കണ്ടെത്തി. പ്രതിയെ പിടികൂടാനെത്തിയ പോലീസിന് നേരെ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. പോലിസിനു നേരെ നിറയൊഴിച്ച പ്രതിയെ കാലിൽ വെടിവച്ച് പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പോലീസിനെ ആക്രമിക്കാൻ ഉപയോഗിച്ച പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here