ഹെറോയിനും പിസ്റ്റളുമായി പാകിസ്ഥാൻ്റെ ഡ്രോൺ!! അതിർത്തി കടന്നതോടെ വെടിവച്ചിട്ട് ബിഎസ്എഫ്

ഇന്ത്യൻ വ്യോമാതിർത്തി കടന്ന് എത്തിയ പാക്കിസ്ഥാൻ ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു. ചൈനയിൽ നിർമ്മിച്ച ഡിജെഐ മാവിക് 3 ക്ലാസിക് ഡ്രോൺ ആണ് പഞ്ചാബിലെ ഫിറോസ്പൂരിനു സമീപം അതിർത്തി രക്ഷാ സേന വെടിവച്ചു വീഴ്ത്തിയത്. 500 ഗ്രാം ഹെറോയിൻ, പിസ്റ്റൾ, ഒരു മാഗസിൻ എന്നിവ ഡ്രോണിൽ ഉണ്ടായിരുന്നതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.

“ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് എത്തിയ ഒരു പാക്കിസ്ഥാൻ ഡ്രോൺ പഞ്ചാബിലെ ബിഎസ്എഫ് സൈനികരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഡ്രോൺ വെടിവച്ചിട്ടു,” ബിഎസ്എഫ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഒരു ദിവസത്തിൽ രണ്ടാം തവണയാണ് ഇത്തരത്തിൽ പാക്കിസ്ഥാനിൽനിന്നും മയക്കുമരുന്നും ആയുധങ്ങളും ഡ്രോണിൽ കടത്താനുള്ള ശ്രമം ബിഎസ്എഫ് തയുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

പാക്കിസ്ഥാനിൽനിന്നും എത്തിയ നിരവധി ഡ്രോണുകൾ ഇതിനു മുൻപും പഞ്ചാബിൽ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ അമൃത്സറിനടുത്ത് വെച്ച് രണ്ട് പാക്കിസ്ഥാൻ നിർമ്മിത ഡ്രോണുകൾ പഞ്ചാബ് പോലീസ് പിടിച്ചെടുത്തിരുന്നു. ഫെബ്രുവരിയിൽ ഗുർദാസ്പൂർ ജില്ലയിൽ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം മറ്റൊരു ചൈനീസ് നിർമ്മിത ഡ്രോണും വെടിവച്ചിട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top