BUDS പ്രതിഭകൾക്കായി ഒരു ദിനം; ഓഗസ്റ്റ്16
ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഒരു ദിനം. കേരളത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 16 ‘ബഡ്‌സ് ഡേ’ ആയി ആചരിക്കും. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി വെങ്ങാനൂരിൽ 2004-ൽ ആദ്യ ബഡ്‌സ് സ്കൂൾ ആരംഭിച്ച ദിനമാണ് ഓഗസ്റ്റ് 16.
ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനും കൂടുതൽ കുട്ടികളെ ബഡ്‌സ് സ്കൂളുകളിൽ എത്തിക്കുന്നതിനും ഒപ്പം അവരുടെ മാതാപിതാക്കൾക്ക് മാനസിക പിന്തുണ നൽകാനും ഈ ദിനം ലക്ഷ്യമിടുന്നു. ഓഗസ്റ്റ് 9 മുതൽ 16 വരെയാണ് ബഡ്‌സ് വാരാഘോഷം നടത്തി വരുന്നത്.
ബഡ്‌സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാർക്ക് പലപ്പോഴും കുട്ടികളോടൊപ്പം സ്ഥാപനങ്ങളിൽത്തന്നെ സമയം ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിൽ അവരെക്കൂടി ഉൾപ്പെടുത്തിയുള്ള പ്രത്യേക ഉപജീവനപദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്.
18 വയസിന് മുകളിൽ പ്രായമുള്ള പരിശീനാർത്ഥികൾക്ക് സ്ഥിരവരുമാനം ഉറപ്പ് വരുത്തുന്നതിന് പേപ്പർ-പേന നിർമ്മാണം, പേപ്പർ ഫയൽ നിർമ്മാണം, കുട നിർമ്മാണം എന്നിങ്ങനെയുള്ള തൊഴിൽ പരിശീലനങ്ങളാണ് നൽകുന്നത്.
കേരളത്തിൽ 359 തദ്ദേശ ഭര സ്ഥാപനങ്ങളിൽ ബഡ്‌സ് സ്കൂളുകൾ പ്രവർത്തിക്കുന്നു. 18 വയസ്സ് വരെയുള്ള കട്ടികൾക്കായി 167 ബഡ്സ് സ്‌കൂളുകളും 18 വയസ്സിന് മേലെ ഉള്ളവർക്കായി 192 ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളും ഉണ്ട്. പുനരധിവാസ കേന്ദ്രങ്ങളിൽ തൊഴിൽ, ജീവനോപാധി പരിശീലനങ്ങൾക്കാണ് മുൻഗണന 11,642 പേർ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴിൽ പരിശീലനം എന്നിവയിൽ പിന്തുണ നൽകുന്നു. 495 അധ്യാപകരും 622 കെയർടേക്കർമാരും ബഡ്‌സ് സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.