ചെറുകിട കരാറുകാരോട് സർക്കാരിന് ചിറ്റമ്മനയം, ഊരാളുങ്കലിനെതിരെ ബിൽഡേഴ്‌സ് അസോസിയേഷൻ

ആലപ്പുഴ: ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച്‌ സർക്കാർ കരാർ നൽകുന്നതിനെതിരെ ബിൽഡേഴ്‌സ് അസോസിയേഷൻ. ഊരാളുങ്കലിനേക്കാൾ കുറവ് തുകയോ കൂടുതൽ തുകയോ എന്നില്ല എത്ര ക്വോട്ട് ചെയ്താലും കരാർ ഒടുവിൽ ഊരാളുങ്കലിന് തന്നെ നൽകുന്ന സ്ഥിതിയാണ്. സർക്കാർ കരാറുകളിൽ ഇവർക്ക് ഇളവ് നൽകണമെന്ന് നിയമം ഉണ്ടെങ്കിലും അതിരുകടന്ന പരിഗണന മറ്റ് കരാറുകാർക്ക് വിലങ്ങുതടിയാവുകയാണ്. ചെറുകിട കരാറുകാർക്ക് പണം ലഭിക്കാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്. എന്നാൽ ഊരാളുങ്കലിനു ഇതൊന്നും ബാധകമല്ല. കൃത്യമായി അവർക്ക് പണം ലഭിക്കുന്നുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ചെറുകിട കരാറുകാർക്ക് കോടികളാണ് സർക്കാരിൽനിന്നും ലഭിക്കാനുള്ളത്. കഴിഞ്ഞ ഏഴ് മാസമായി ബില്ലുകളൊന്നും മാറിക്കിട്ടിയിട്ടില്ല.

നൂറു കോടിയിൽ കൂടുതൽ കരാർ വരുന്ന നിർമാണങ്ങൾ സൊസൈറ്റികൾക്ക് നൽകന്നതിന് നിയന്ത്രങ്ങളുണ്ട് എന്നാൽ ഊരാളുങ്കലിന് ഇതൊന്നും ബാധകമല്ല. 2500 കോടി വരെയുള്ള കരാറുകൾ ഇവർക്ക് ഒരു നിയന്ത്രണവുമില്ലാതെ നൽകുകയാണ്‌.

ഏറ്റവുമൊടുവിൽ എഐ ക്യാമറ പദ്ധതിയുടെ ഉപകരാറെടുത്ത എസ്ആർഐടി കമ്പനിയുമായി ഊരാളുങ്കലിന് ബന്ധമുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എസ്ആർഐടിയുമായി മുൻപ് സ്വകാര്യ പ്രോജക്ടിൽ സഹകരിച്ച ബന്ധം മാത്രമേയുള്ളുവെന്നാണ് സൊസൈറ്റി വിശദീകരിച്ചത്. എന്നാൽ സൊസൈറ്റിയുടെ ഭരണസമിതിയിൽ ഉള്ള ചിലരും എസ്ആർഐടി മേധാവികളും ബിസിനെസ്സ് പങ്കാളികളാണെന്ന തരത്തിലാണ് റിപോർട്ടുകൾ പുറത്തുവന്നത്.



whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top