നാലുനില കെട്ടിടം തകർന്ന് യുവതി മരിച്ചു; നിരവധിപേര്‍ കുടുങ്ങിയതായി സംശയം
പഞ്ചാബിലെ മൊഹാലിയിൽ നാലുനില കെട്ടിടം തകർന്ന് ഒരാള്‍ മരിച്ചു. നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹിമാചൽ പ്രദേശിലെ ദൃഷ്ടി വർമ (20) ആണ് മരിച്ചത് . കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് യുവതിയെ പുറത്തെടുത്ത് സോഹാനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കെട്ടിടത്തിൽ ബേസ്‌മെൻ്റിലും മുകളിലത്തെ രണ്ട് നിലകളിലും ഒരു ജിമ്മും ഉണ്ടായിരുന്നു, മുകളിലത്തെ രണ്ട് നിലകളിൽ അതിഥികള്‍ക്കുള്ള താമസ സൗകര്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അപകടത്തില്‍പ്പെട്ടവരുടെ കണക്ക് ലഭ്യമല്ല.
കെട്ടിട ഉടമകളുടെ ഉടമസ്ഥതയിലുള്ള തൊട്ടടുത്ത പ്ലോട്ടിൽ കുഴിയെടുക്കുന്നുണ്ട്. ഇതാണ് ഈ കെട്ടിടം തകരാന്‍ എന്നാണ് സൂചന. കൃത്യമായ മുൻകരുതൽ നടപടികള്‍ പാലിച്ചിട്ടില്ല. മൊഹാലി മുനിസിപ്പൽ കോർപ്പറേഷൻ്റെ അനുമതിയും വാങ്ങിയിട്ടില്ല. ഈ കുഴിയിലേക്ക് ആണ് കെട്ടിടം വീണത്.
ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടേയും ജീവൻ നഷ്ടപ്പെടരുതേയെന്നാണ് പ്രാർഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എക്‌സിൽ കുറിച്ചു. രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here