കാളയുടെ കുത്തേറ്റ് കെഎസ്ഇബി ജീവനക്കാരൻ ആശുപത്രിയിൽ; കാളയെ പിടിച്ചുകെട്ടിയത് മൂന്ന് മണിക്കൂറിന് ശേഷം
December 26, 2023 7:27 PM
കൊച്ചി: കാളയുടെ ആക്രമണത്തിൽ ഉടമക്ക് കുത്തേറ്റു. നെട്ടൂർ സ്വദേശി കെഎസ്ഇബി ജീവനക്കാരൻ വിനോദ് ചെറുകാട്ടിലാണ് ആശുപത്രിയിലായത്. ഉച്ചയോടെ ആയിരുന്നു സംഭവം. കെട്ടിയിരുന്ന സ്ഥലത്ത് നിന്ന് അഴിച്ചു വീട്ടിലേക്ക് കൊണ്ട് പോകുമ്പോഴായിരുന്നു ആക്രമണം. അക്രമാസക്തനായ കാളയെ ഉടമ കൂടിയായ വിനോദിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കുത്തേറ്റ വിനോദിനെ നാട്ടുകാർ ചേർന്നാണ് സ്ഥലത്ത് നിന്ന് മാറ്റിയത്.
തുടർന്ന് പരിക്കുകളോടെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ച് പൊലീസും ഫയർഫോഴ്സും വെറ്റിനറി വിദഗ്ധരും സ്ഥലത്തെത്തി. ഉച്ചയ്ക്ക് 12 മണിയോടെ വിരണ്ട കാളയെ മൂന്നു മണിയോടെയാണ് പിടിച്ചുകെട്ടിയത്.