നാഗാർജുനയുടെ അത്യാഡംബര കൺവെൻഷൻ സെൻ്റർ ഇടിച്ചുനിരത്തിയതിന് പിന്നിൽ… നിയമലംഘനം ഇത്രകാലം മൂടിവച്ചതാര്?
തെലുങ്ക് നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ കൺവെൻഷൻ സെന്റർ ഇടിച്ചു നിരത്തി അധികൃതർ. ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസെറ്റ്സ് മോണിട്ടറിംഗ് ആൻഡ് പ്രൊട്ടക്ഷൻ (ഹൈഡ്രാ) അധികൃതരാണ് തടാകം കയ്യേറി നിർമ്മിച്ച സൂപ്പർ താരത്തിന്റെ കൺവെൻഷൻ സെന്റർ ബുൾഡോസറുകളുമായെത്തി തകർത്തത്.
പത്തേക്കർ വിസ്തൃതിയുള്ളതായിരുന്നു നടന്റെ കൺവെൻഷൻ സെന്റർ. തുംകുണ്ട തടാകത്തിന്റെ 1.12 ഏക്കർ ഭാഗമാണ് കൺവെൻഷൻ സെന്റർ നിർമിക്കാൻ കയ്യേറിയതെന്നും തടാകത്തിന്റെ ബഫർ സോണിലുൾപ്പെടുന്ന രണ്ടേക്കർ ഭൂമിയും കയ്യേറിയതായും അധികൃതർ നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നാണ് സെന്റർ പൊളിച്ചുമാറ്റാൻ അധികൃതർ തീരുമാനിച്ചത്.
കൺവെൻഷൻ സെന്ററുമായി ബന്ധപ്പെട്ട് നടനെതിരെ വിവാദം ഉയരാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി. ഉന്നതരുമായുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് നടൻ പൊളിച്ചു നീക്കൽ നടപടികൾ തടയുകയാണെന്ന ആരോപണങ്ങളും ഉയർന്നിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here