പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിയുടെ ബേക്കറി നിലംപരിശാക്കി യോഗി സർക്കാർ

അയോധ്യയിൽ കൂട്ടബലാത്സംഗ കേസിലെ പ്രതിയുടെ ബേക്കറി കട നിലംപരിശാക്കി യുപി സർക്കാർ. ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിൽ കണ്ടതിനുപിന്നാലെയാണ് കേസിലെ മുഖ്യപ്രതിയായ സമാജ്‌വാദി പാർട്ടി നേതാവിന്റെ കട പൊളിച്ചു നീക്കിയത്.

രണ്ട് മാസം മുമ്പാണ് ബേക്കറി ഉടമ മൊയ്ദ് ഖാനും ജീവനക്കാരനായ രാജു ഖാനും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പീഡന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു. അടുത്തിടെ നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് ജൂലൈ 30ന് ഇരുവരെയും പുരകലന്ദർ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

വെള്ളിയാഴ്ചയാണ് 12കാരിയായ പെൺകുട്ടിയെ യോഗി ആദിത്യനാഥ് നേരിൽ കണ്ടത്. കേസിൽ അന്വേഷണം വൈകിപ്പിച്ചതിന് രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. ഇതിനുപിന്നാലെയാണ് പ്രതിയുടെ കട പൊളിച്ചു നീക്കാൻ നടപടി ഉണ്ടായത്. പ്രതികളുടെ മറ്റു പല കെട്ടിടങ്ങളും പൊളിക്കാനിടയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

മൊയ്‌ദ് ഖാൻ സമാജ്‌വാദി പാർട്ടിയിൽ നിന്നുള്ളയാളും അയോധ്യ എംപിയുടെ അടുപ്പക്കാരനുമാണ്. 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ സമാജ്‌വാദി പാർട്ടി നടപടിയെടുത്തിട്ടില്ലെന്ന് യോഗി ആദിത്യനാഥ് വ്യാഴാഴ്ച നിയമസഭയിൽ പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top