മഹാരാഷ്ട്രയിലും ബുള്‍ഡോസര്‍ രാജ്; നാഗ്പൂര്‍ കലാപ കേസ് പ്രതി ഫാഹിം ഷാന്റെ വീട് ഇടിച്ചു നിരത്തി

ഉത്തര്‍പ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും ബുള്‍ഡോസര്‍ രാജ്. ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 17ന് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗദ്‌ളും നടത്തിയ മാര്‍ച്ചിന് പിന്നാലെ നടന്ന കലാപ കേസിലെ പ്രതി ഫാഹിം ഷാന്റെ വീട് ഇടിച്ചു നിരത്തി. നാഗ്പൂര്‍ കോര്‍പ്പറേഷനാണ് അനധികൃത നിര്‍മ്മാണം എന്ന് ആരോപിച്ച് ഇടിച്ചു കളഞ്ഞത്.
കെട്ടിടം അനധികൃതമായി നിര്‍മിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഫാഹിം ഷാന് നേരത്തെ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. പിന്നാലെ നാഗ്പൂരിലെ യശോധര നഗര്‍ പ്രദേശത്തുള്ള വീട് ഇന്ന് ഉദ്യോഗസ്ഥരെത്തി പൊളിച്ചു. കെട്ടിട നിയമങ്ങള്‍ എല്ലാം ലംഘിച്ചാണ് വീട് നിര്‍മ്മിച്ചതെന്ന് കോര്‍പ്പറേഷന്‍ പ്രതികരിച്ചു. കൃത്യമായി നോട്ടീസ് നല്‍കിയ ശേഷമാണ് പൊളിച്ചതെന്നും അധികൃതര്‍ പ്രതികരിച്ചു.
അക്രമത്തിന്റെ പേരില്‍ ഫാഹി ഷാക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here