കത്തിക്കരിഞ്ഞ നിലയില്‍ കാറും അകത്ത് മൃതദേഹവും; മരിച്ചത് വിരമിച്ച ബാങ്ക് ജീവനക്കാരന് എന്ന് സൂചന
തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിനു തീപിടിച്ച് ഒരാള്‍ മരിച്ചു. വിരമിച്ച ബാങ്ക് ജീവനക്കാരനായ സിബി ആണ് മരിച്ചത്. റബര്‍ തോട്ടത്തിലാണ് കത്തിയ കാറും കരിഞ്ഞ നിലയില്‍ മൃതദേഹവും കണ്ടത്. സിബിയ്ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.
സംഭവത്തില്‍ പോലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഒതുക്കി നിര്‍ത്തിയ മാരുതി 800 കാറില്‍ നിന്നുമാണ് തീ ഉയര്‍ന്നത്. കാര്‍ പൂര്‍ണമായും കത്തിയിട്ടുണ്ട്. രാവിലെ ആണ് വീട്ടില്‍ നിന്നും കാറുമായി സിബി ഇറങ്ങിയത്.
കാര്‍ സിബിയുടെത് തന്നെ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചത് സിബി തന്നെയാണ് എന്ന അനുമാനത്തിലാണ് പോലീസ്. ഡിഎന്‍എ പരിശോധന നടത്താനുള്ള ഒരുക്കവും തുടങ്ങിയിട്ടുണ്ട്. ഫോറന്‍സിക് സംഘം എത്തി പരിശോധന നടത്തും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here