ചിറ്റൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; മുപ്പതോളം പേര്‍ക്ക് പരുക്ക്
August 11, 2024 7:25 PM

പാലക്കാട് ചിറ്റൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. രണ്ട് ഡ്രൈവര്‍മാര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. നല്ലേപ്പിള്ളി അണ്ണാംതോടാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ബസ്സുകളുടെ മുന്‍ഭാഗത്തിരുന്നവര്‍ക്കാണ് പരിക്കേറ്റത്.
കൊഴിഞ്ഞാമ്പാറയിലേയ്ക്കും തൃശൂരിലേക്കും പോകുന്ന സ്വകാര്യ ബസ്സുകളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസ്സുകളുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here