ഊട്ടി ഹെയര്‍പിന്‍ വളവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മരണം; നിരവധി പേര്‍ക്ക് പരുക്ക്

കൂനൂര്‍: ഊട്ടി കൂനൂർ മരപ്പാലത്തിനു സമീപം ഹെയര്‍ പിന്‍ വളവില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടു മരണം. 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണു ബസ് മറിഞ്ഞത്.

തെങ്കാശി സ്വദേശികളായ വി.നിതിൻ (15), എസ്.ബേബികല (36), എസ്.മുരുഗേശൻ (65), പി.മുപ്പിഡത്തേ (67), ആർ.കൗസല്യ (29) എന്നിവരാണു മരിച്ച അഞ്ചുപേർ. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. . 4 പേരുടെ നില ഗുരുതരമാണ്. മരണസഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. ആകെ 55 പേരാണ് ബസിൽ ഉണ്ടായിരുന്നത്. 35 പേർക്കു പരുക്കുണ്ട്.

പരുക്കേറ്റവരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊട്ടിയിൽനിന്നു തിരിച്ചുവരികയായിരുന്ന ബസ് കൂനൂർ മേട്ടുപ്പാളയം റോഡിൽ മരപ്പാലത്തിനു സമീപം ഒമ്പതാം ഹെയർപിൻ വളവിലാണ് അപകടത്തിൽപ്പെട്ടത്. പൊലീസും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

അപകടത്തിൽ പരുക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിനു എട്ടുലക്ഷവും ഗുരുതരമായി പരുക്കേറ്റവർക്കു ഒരു ലക്ഷം രൂപയും പരുക്കു ഗുരുതരമല്ലാത്തവർക്കു 50,000 രൂപയും നല്‍കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top