അപകടത്തില്‍ മരിച്ച സ്ത്രീയുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പ്രതിക്കായി പോലീസ് അന്വേഷണം
മുംബൈ കുർളയിലെ ബസ് അപകടത്തിൽ മരിച്ച സ്ത്രീയുടെ ആഭരണങ്ങൾ ഒരാള്‍ അടിച്ചുമാറ്റി. സ്വര്‍ണവളകള്‍ മോഷ്ടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു . അപകടത്തില്‍ ഏഴ് പേർ മരിക്കുകയും 40ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ദൃശ്യങ്ങൾ പുറത്തെത്തിയതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിക്കുവേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുക്കുമെന്നും മനുഷ്യത്വരഹിതമായ പ്രവൃത്തിക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുംബൈ പൊലീസ് അറിയിച്ചു.
ബൃഹൻ മുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) ബസ് നിയന്ത്രണം നഷ്ടപ്പെട്ട് 22 വാഹനങ്ങളിലാണ് ഇടിച്ചത്. സംഭവത്തിൽ ഏഴ് പേർ മരിക്കുകയും 42 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ബസ് ഡ്രൈവറായ സഞ്ജയ് മോറെക്ക് എതിരെ കേസ് എടുത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഡിസംബർ 21 വരെ ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here