കൊച്ചിയിൽ ബസ് ജീവനക്കാർ തമ്മിൽ നടുറോഡിൽ കയ്യാങ്കളി

കൊച്ചിയിൽ ബസ് ജീവനക്കാർ തമ്മിൽ നടുറോഡിൽ കയ്യാങ്കളി. ബസ് തല്ലി തകർത്തു. സമയക്രമം തെറ്റിച്ചതിൽ തുടങ്ങിയ വാക്കുതർക്കമാണ് അടിപിടിയിൽ കലാശിച്ചത്. മാഞ്ഞൂരാൻ സിംല ബുസ്കളുടെ ജീവനക്കാർ തമ്മിൽ മറൈൻ ഡ്രൈവിലാണ് ഇന്നലെ വൈകിട്ട് സംഘർഷമുണ്ടായത്.

സമയം തെറ്റിച്ചെന്നു പറഞ്ഞ് സിംല ബസിന്റെ ഡ്രൈവർ മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ളവർ മാഞ്ഞൂരാൻ ബസ് തടയുകയും ചിൽ അടിച്ചു തകർക്കുകയുമായിരുന്നു. മാഞ്ഞൂരാന്റെ ഡ്രൈവർക്കും ഒരു യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട്.

പ്രദേശത്തുണ്ടായിരുന്ന യൂണിയൻ പ്രവർത്തകരും നാട്ടുകാരും ഇടപെട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മുഹമ്മദ് ബഷീറിനെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ബസുകൾ രണ്ടും പോലീസ് കസ്റ്റഡിയിലെടുത്തു.

Logo
X
Top