എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകീട്ടെന്ന് എ.കെ.ബാലന്‍; ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക പാലക്കാട് ഡീല്‍

പാലക്കാട്, ചേലക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വൈകീട്ട് പ്രഖ്യാപിക്കുമെന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് പ്രഖ്യാപനം നടത്തുക. അതിനുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. നിരവധി സ്വതന്ത്രന്മാരും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും എല്‍ഡിഎഫിന് മുന്നിലുണ്ട്. സ്ഥാനാര്‍ത്ഥി തീരുമാനം ജില്ലാ സെക്രട്ടേറിയറ്റിൽ ചര്‍ച്ച ചെയ്യണം. തീരുമാനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് അയക്കണം. നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

“സരിന്‍ ഗൗരവകരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. വടകര ഡീല്‍ എങ്ങനെയാണ് നടന്നതെന്ന് സരിന്റെ ആരോപണങ്ങളോടെ വ്യക്തമായി. വടകരയിലെ ബിജെപിക്കാര്‍ പറഞ്ഞത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഷാഫിക്കാണ് വോട്ടു നല്‍കുന്നതെന്നാണ്. പാലക്കാട് ഞങ്ങള്‍ക്ക് ഗുണം കിട്ടും എന്നാണ് ബിജെപിയിലെ സ്ത്രീ ജനങ്ങള്‍ അടക്കം പറഞ്ഞത്. സരിന്റെ വെളിപ്പെടുത്തല്‍ അതിന്റെ ഏറ്റവും വലിയ തെളിവാണ്. ഇത് ഗൗരവകരമായ പ്രശ്നമാണ്.”

“പിണറായിയെ ഒറ്റപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഡീല്‍ നടത്തിയിട്ടുണ്ട്. ഇത് സരിന്‍ പറഞ്ഞു കഴിഞ്ഞു. ഈ ആരോപണമാകും പാലക്കാടും ചേലക്കരയിലും ചര്‍ച്ച നടത്തുക. സംഘടനാപരമായും രാഷ്ട്രീയമായും കോണ്‍ഗ്രസ് വിടേണ്ടിവന്നത് എങ്ങനെ എന്നാണ് സരിന്‍ പറഞ്ഞത്.” – ബാലന്‍ പറഞ്ഞു.

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി സരിന്‍റെ വീട്ടിലെത്തി സരിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു മത്സരിക്കാനുള്ള സന്നദ്ധത നിധിൻ കണിച്ചേരിയെ സരിൻ അറിയിച്ചതായാണ് വിവരം.

ചേലക്കരയാണ് ഇനി സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ളത്. മുന്‍ സിപിഎം എല്‍എല്‍എ യുആർ പ്രദീപ് തന്നെയായിരിക്കും മത്സരിക്കാന്‍ സാധ്യത. 1996 മുതൽ കെ രാധാകൃഷ്ണൻ വിജയിച്ചുവരുന്ന മണ്ഡലമാണ് ചേലക്കര. 2016 ൽ രാധാകൃഷ്ണന്‍ മ്ത്സരിക്കാതിരുന്നപ്പോള്‍ പ്രദീപ് ആയിരുന്നു മത്സരിച്ചത്. അന്ന് വിജയിക്കാനും കഴിഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top