വോട്ടെടുപ്പ് ആവേശത്തില്‍ വയനാടും ചേലക്കരയും; പോളിങ് ശതമാനം നാല്‍പത് കവിഞ്ഞു; വയനാടില്‍ നിറഞ്ഞ പ്രതീക്ഷയെന്ന് പ്രിയങ്ക
ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് കനത്ത പോളിങ്. ലോക്സഭാ-നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് ബൂത്തുകളില്‍ കണ്ടത്. ഇതുവരെ വയനാട്ടിൽ 38.99 ശതമാനവും ചേലക്കരയിൽ 43 ശതമാനവും പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. വയനാടിനെ അപേക്ഷിച്ച് ചേലക്കരയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.
ആവേശത്തോടെയാണ് ഉപതിരഞ്ഞെടുപ്പിനെ ജനങ്ങള്‍ സ്വീകരിച്ചത്. പ്രിയങ്ക ഗാന്ധി ആദ്യമായി പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്നത് വയനാട് ആയതിനാല്‍ മുന്‍പ് മത്സരിച്ച രാഹുല്‍ ഗാന്ധിയെക്കാള്‍ വലിയ ഭൂരിപക്ഷം നല്‍കാനാണ് കെപിസിസിയുടെ ശ്രമം.
വയനാടിനെ സംബന്ധിച്ച് തികഞ്ഞ പ്രതീക്ഷയുണ്ടെന്നാണ് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. സത്യൻ മൊകേരി (എൽഡിഎഫ്), നവ്യ ഹരിദാസ് (എൻഡിഎ) എന്നിവരുൾപ്പെടെ 16 സ്ഥാനാര്‍ത്ഥികളാണ് വയനാട്ടില്‍ ഉള്ളത്. ചേലക്കരയിൽ യു.ആർ.പ്രദീപ് (എൽഡിഎഫ്), രമ്യ ഹരിദാസ് (യുഡിഎഫ്), കെ.ബാലകൃഷ്ണൻ (എൻഡിഎ), എൻ.കെ.സുധീർ (ഡിഎംകെ) എന്നിവര്‍ തമ്മിലാണ് മത്സരം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here