ബൈജൂസിന്റെ മൂല്യം വട്ടപൂജ്യം!! തുറന്നു സമ്മതിച്ച് ബൈജു രവീന്ദ്രൻ; പോംവഴി കണ്ടെത്തുമെന്നും വിശദീകരണം
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്ന ബൈജൂസിന്റെ ഇപ്പോഴത്തെ മൂല്യം വെറും പൂജ്യം. 2022ൽ 2,200 കോടി ഡോളർ (ഏകദേശം 1.78 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന കമ്പനിയാണ് ബൈജൂസ്. 21-ലധികം രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്ന കമ്പനി കോവിഡ് സമയത്ത് ഓൺലൈൻ വിദ്യാഭ്യാസ കോഴ്സുകൾ വാഗ്‌ദാനം ചെയ്താണ് ജനപ്രീതി നേടിയത്. പിന്നീട് നിക്ഷേപകർ കൈവിട്ടതോടെ കമ്പനി പ്രതിസന്ധിയിലാവുകയായിരുന്നു.
ഇപ്പോഴത്തെ കമ്പനി മൂല്യം പൂജ്യമാണെന്ന് എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ തന്നെ തുറന്നു സമ്മതിച്ചു. ദുബായിൽനിന്നും വീഡിയോ കോൺഫറൻസിലൂടെ മാധ്യമ പ്രവർത്തകരുമായി സംവദിക്കവേയാണ് ബൈജു ഇക്കാര്യം തുറന്നു പറഞ്ഞത്. “കമ്പനി വളർച്ച ലക്ഷ്യമിട്ട് നിരവധി വിപണികളിൽ ഒരേസമയം നിക്ഷേപം നടത്തി. അത് വളരെ വലിയതും പെട്ടെന്നുള്ള തീരുമാനവുമായിരുന്നു. എന്തൊക്കെ വന്നാലും പോംവഴി കണ്ടെത്തും”- പതിനെട്ട് മാസത്തിനിടയിൽ ആദ്യമായി നൽകിയ അഭിമുഖത്തിൽ ബൈജു പറഞ്ഞു.
വായ്പകൾ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പാപ്പരത്ത നടപടി നേരിടുകയാണ് ഇപ്പോൾ ബൈജൂസ്. 2023ൽ ദുബായിലേക്ക് പോയ ബൈജു രവീന്ദ്രൻ ഇതുവരെ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടില്ല. യുഎസ് വായ്പാദാതാക്കൾക്ക് ഏകദേശം 1.2 ബില്യൺ ഡോളർ, അതായത് ഏകദേശം 10,000 കോടിയാണ് വായ്പാ ഇനത്തിൽ ബൈജൂസ് തിരിച്ചടക്കാനുള്ളത്. വായ്പ തിരിച്ചടയ്ക്കാതിരുന്നതോടെയാണ് അവർ യുഎസിലെ കോടതിയെ സമീപിച്ചത്. ഇതോടെയാണ് ബൈജൂസ് വെട്ടിലായത്.
URL-
keywords- Byju Raveendran, Byjus Profit, byju Raveendran debt, byjus app, byju worth zero
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here