സന്ദീപ്‌ വാര്യര്‍ക്കൊപ്പം കൂടുതല്‍ നേതാക്കള്‍ ബിജെപി വിട്ടേക്കും; ഒഴുക്കിന് തടയിടാന്‍ ആര്‍എസ്എസ്

സന്ദീപ്‌ വാര്യരുടെ കോണ്‍ഗ്രസ് കൂറുമാറ്റത്തില്‍ ആശങ്കയോടെ ബിജെപി. സന്ദീപുമായി ബന്ധമുള്ള നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹവും ശക്തമാണ്. പാലക്കാട് നഗരസഭയിലെ ആറു കൗണ്‍സിലര്‍മാര്‍ക്ക് സന്ദീപുമായി അടുപ്പമുണ്ട്. ഇവര്‍ പാര്‍ട്ടി വിട്ടേക്കും എന്ന സൂചനയും ശക്തമാണ്. സന്ദീപ്‌ പ്രശ്നം പാലക്കാട് നഗരസഭാ ഭരണത്തെ ബാധിക്കാതിരിക്കാനുള്ള കരുതലിലാണ് ബിജെപി.
52 അംഗ സഭയിൽ 28 പേരാണ് ബിജെപിക്ക് ഉള്ളത്. കൂട്ട കൊഴിഞ്ഞുപോക്ക് ഭരണത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

Also Read: സന്ദീപിൻ്റെ വരവോടെ മൂത്താൻ സമുദായം എങ്ങോട്ട് തിരിയും; പാലക്കാട്ടെ സമുദായ സമവാക്യങ്ങൾ മാറിമറിയുമോ

ബിജെപി ശക്തികേന്ദ്രമായ പാലക്കാട് പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കില്‍ ആര്‍എസ്എസും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധിയില്‍ ഇടപെട്ടിട്ടുകൂടി സന്ദീപ്‌ വാര്യരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിഞ്ഞില്ലെന്ന വികാരവും സംഘടനയില്‍ ശക്തമാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ കൊഴിഞ്ഞുപോക്കുകള്‍ തടയാനുള്ള ഇടപെടലിലാണ് ആര്‍എസ്എസ് നേതൃത്വം.

Also Read: സന്ദീപ്‌ വാര്യരുടെ വരവിനെ എതിര്‍ത്തിരുന്നു എന്ന് മുരളീധരന്‍; അംഗീകരിക്കുന്നത് പാര്‍ട്ടി തീരുമാനമായതിനാല്‍

ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സന്ദീപ്‌ പാര്‍ട്ടി വിട്ടത് ബിജെപിയുടെ സാധ്യതയെ ഉലച്ചിട്ടുണ്ട്. ഇ.ശ്രീധരന്‍ നേടിയ വോട്ട് ഇക്കുറി കിട്ടിയില്ലെങ്കില്‍ അത് തന്നെ വന്‍തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം. ആര്‍എസ്എസിന്റെ സഹായം കൂടി പാര്‍ട്ടി തേടിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും പാലക്കാട് പ്രചാരണത്തില്‍ ആര്‍എസ്എസ് സജീവമാണ്.

എന്നാല്‍ സന്ദീപ്‌ പാര്‍ട്ടി വിട്ടത് തിരിച്ചടിയല്ല എന്ന് ആവര്‍ത്തിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്നാല്‍ ഇപ്പോള്‍ കണ്ടത് ട്രെയിലര്‍ മാത്രമാണ് സിനിമ വരാന്‍ ഇരിക്കുന്നതേയുള്ളൂ എന്നാണ് സന്ദീപ്‌ പ്രതികരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top