വയനാട്-പാലക്കാട്-ചേലക്കര ഫലം ഇന്നറിയാം; വോട്ടെണ്ണല്‍ എട്ടിന്‌ തുടങ്ങും

വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര-പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും ആര് വെന്നിക്കൊടി പാറിക്കുമെന്ന് ഇന്നറിയാം. രാ​വി​ലെ എ​ട്ട് മു​ത​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. ഒ​ൻ​പ​ത് ഓ​ടെ ആ​ദ്യ ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രും. പതിനൊന്ന് മണിയോടെ ആരാണ് വിജയികള്‍ എന്ന് വ്യക്തമാകും.

വയനാട് ലോകസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം എത്രയെന്ന ചോദ്യത്തില്‍ മാത്രമാണ് ചര്‍ച്ച നടക്കുന്നത്. യുഡിഎഫ് കുത്തക മണ്ഡലമായ വയനാട് നാല് ലക്ഷത്തോളം ഭൂരിപക്ഷം പ്രിയങ്കക്ക് ലഭിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. എന്നാല്‍ പോളിങ് ശതമാനം കുറഞ്ഞതിനാല്‍ ഭൂരിപക്ഷം കുറയുമെന്നാണ് എല്‍ഡിഎഫ്-ബിജെപി വിലയിരുത്തല്‍.

സിപിഎം കോട്ടയായ ചേലക്കര നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. 1996 മുതല്‍ സിപിഎം കൈവശം വയ്ക്കുന്ന സീറ്റാണ് ചേലക്കരയിലേത്. കെ.രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയായത് തമുതല്‍ സിപിഎം വിജയിച്ച് വരുകയാണ്. ചേ​ല​ക്ക​ര ന​ഷ്ട​പ്പെട്ടാല്‍ സിപിഎമ്മില്‍ അത് പ്രതിസന്ധി സൃഷ്ടിക്കും.

പാലക്കാട്‌ യുഡിഎഫ് സിറ്റിങ് സീറ്റാണ്. ഷാഫി പറമ്പില്‍ വടകര ലോക്സഭാ സീറ്റില്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. കഴിഞ്ഞ തവണ നാലായിരത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഷാഫിക്ക് ജയിച്ചത്. മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായതിനാലാണ് ഭൂരിപക്ഷം കുറഞ്ഞതെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. എന്നാല്‍ പി.സരിനെ മുന്നില്‍ നിര്‍ത്തി നിറഞ്ഞ വിജയപ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ഇ.ശ്രീധരനില്‍ നിന്നും വഴുതിപ്പോയ വിജയം കൈപ്പിടിയിലൊതുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കൃഷ്ണകുമാറില്‍ ബിജെപി അര്‍പ്പിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top