‘ബിജെപിക്ക് പറയാൻ പറ്റാത്തത് സിപിഎമ്മിനെ കൊണ്ട് പറയിപ്പിച്ചു’; കെ സുരേന്ദ്രൻ- മുരളീധരൻ കോക്കസിനെതിരെ സന്ദീപ് വാര്യർ


പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം നേരിട്ടതിന് പിന്നാലെ കെ സുരേന്ദ്രനും സി കൃഷ്ണകുമാറിനും എതിരെ വീണ്ടും പാർട്ടി വിട്ട സന്ദീപ് വാര്യർ. ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായത് കൃഷ്ണകുമാർ വിരുദ്ധ തരംഗമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. സ്ഥാനാർഥി നിർണയം തന്നെ ബിജെപിക്ക് തിരിച്ചടിയായി. സംസ്ഥാന പ്രസിഡൻ്റും വി മുരളീധരനും കൃഷ്ണകുമാറും ചേർന്ന കോക്കസാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

മുൻ നിശ്ചയിച്ച പ്രകാരം ജനാധിപത്യ മര്യാദയില്ലാതെയാണ് കൃഷ്ണകുമാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാർഥി നിർണയത്തിൽ ഗുരുതര പിഴവ് സംഭവിച്ചു. പാലക്കാട് ബിജെപിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നുവെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. കെ സുരേന്ദ്രൻ നേരിട്ടാണ് പ്രചരണത്തിന് നേതൃത്വം നൽകിയത്. തിരഞ്ഞെടുപ്പിന് ശേഷം ബിജ.പിയിൽ ഉണ്ടായ പൊട്ടിത്തെറിയെ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും ബിജെപി മുന്‍ നേതാവ് പറഞ്ഞു.

Also Read: യുഡിഎഫും എല്‍ഡിഎഫും വോട്ടുയര്‍ത്തി; ബിജെപിക്ക് കുത്തനെ കുറഞ്ഞു; പാലക്കാട് പാര്‍ട്ടിക്ക് ഏറ്റത് കനത്ത തിരിച്ചടി

അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സ്ഥാനാർഥിയുടേയും ബിജെപിയുടേയും അവകാശവാദം സന്ദീപ് തള്ളി. ഓരോ ബൂത്തിൽ നിന്നും 30 മുതൽ 50 വരെ കേഡർ വോട്ടുകൾ ചോർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകാധിപത്യപരമായ ഉത്തരവുകൾ അടിച്ചേൽപ്പിക്കുക, ഇത് മറ്റുള്ളവർ അന്തമായി അനുസരിക്കുകയെന്ന രീതിയാണ് ബിജെപിയിൽ നടക്കുന്നതെന്നും സന്ദീപ് ആരോപിച്ചു.

Also Read: സരിന്‍ തിളങ്ങുന്ന നക്ഷത്രമാകുമെന്ന് ബാലന്‍; പാലക്കാട് കണ്ടത് വര്‍ഗീയതയുടെ വിജയം


ബിജെപി-സിപിഎം അന്തർധാര വ്യക്തമായ തിരഞ്ഞെടുപ്പാണിത്. കെ സുരേന്ദ്രൻ അടക്കം തിരഞ്ഞെടുപ്പിനിടെ നടത്തിയ വർഗീയ പ്രചാരണത്തിനെതിരെ ഒരു വാക്ക് സിപിഎം നേതൃത്വം മിണ്ടിയിട്ടില്ല. ബിജെപി സ്ഥാനാർഥിയെ കുറിച്ച് ഒരു വിമർശനവും സിപിഎം നടത്തിയിട്ടില്ലെന്നും സന്ദീപ് പറഞ്ഞു. ബിജെപിക്ക് പറയാൻ സാധിക്കാത്ത കാര്യങ്ങൾ സിപിഎമ്മിനെ കൊണ്ട് പറയിപ്പിക്കുന്നു. ഒരു സമുദായത്തിന്‍റെ രണ്ട് പത്രങ്ങൾ പരസ്യം കൊടുത്തത് സിപിഎമ്മിന് ജയിക്കാനുള്ള ആഗ്രഹം കൊണ്ടല്ലെന്ന് വ്യക്തമാണെന്നും സന്ദീപ് ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top