വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍; എത്തിയത് സി.പി മൊയ്തീന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം
വയനാട്: കമ്പമലയ്ക്കടുത്ത് വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. സി.പി മൊയ്തീന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നലെ എത്തിയത്. തവിഞ്ഞാല്‍ വെളിയത്ത് ജോണിയുടെ വീട്ടിലാണ് മാവോയിസ്റ്റുകളെത്തിയത്. നാടന്‍ തോക്കുകളും യന്ത്രത്തോക്കുകളും കയ്യില്‍ ഉണ്ടായിരുന്നതായി ജോണി പറഞ്ഞു.
ഇതിനു മുന്‍പ് കമ്പമലയിലെ വനം ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നിരുന്നു. തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനം വികസന ഓഫീസിന് നേരെയായിരുന്നു ആക്രമണം. തോക്കുധാരികളായ ആറംഗ സംഘമാണ് ഓഫീസ് അടിച്ചു തകർത്തത്. മുദ്രാവാക്യം വിളിച്ചെത്തിയ സംഘം മാനേജരെ പുറത്താക്കിയ ശേഷം ഓഫീസിലെ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അടിച്ചുതകർക്കുകയും പോസ്റ്റർ പതിക്കുകയും ചെയ്തു. സിപിഐ മാവോയിസ്റ്റ് എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
ആക്രമണത്തെത്തുടര്‍ന്ന് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here