സിഎഎ മോദിയുടെ ഗ്യാരറ്റിയുടെ ഉദാഹരണം; തടയാന്‍ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോയെന്നും പ്രധാനമന്ത്രിയുടെ വെല്ലുവിളി; അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കും

ഡല്‍ഹി : സിഎഎ നടപ്പാക്കിയത് വലിയ നേട്ടാമായി ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. സിഎഎ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അഭയാര്‍ത്ഥികള്‍ക്ക് ആര് എതിര്‍ത്താലും പൗരത്വം നല്‍കുമെന്ന് പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. മോദിയുടെ ഗ്യാരന്റി നടപ്പാക്കും എന്നതിന് തെളിവാണ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കിയത്. സിഎഎ ഇല്ലാതാക്കാന്‍ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ എന്നും പ്രധാനമന്ത്രി വെല്ലുവിളിച്ചു.

രാജ്യത്തെയും വിദേശത്തെയും എല്ലാ ശക്തികളും ചേര്‍ന്നാലും സിഎഎ നടപ്പാക്കുന്നത് തടയാനാവില്ല. വിഭജനത്തിന്റെ ഇരകള്‍ക്കാണ് പൗരത്വം നല്‍കിയത്. ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുക തന്നെ ചെയ്യും. 370ആം അനുച്ഛേദം തിരികെ കൊണ്ടുവരാനും ആരെയും അനുവദിക്കില്ല. ഇന്ത്യയില്‍ ശരണം പ്രാപിച്ചവരെ കോണ്‍ഗ്രസ് അവഗണിച്ചു.കോണ്‍ഗ്രസിന്റെ വോട്ടു ബാങ്ക് അല്ലാത്തവരെ അവഗണിച്ചു. ഇന്‍ഡ്യ സഖ്യം സിഎഎയുടെ പേരില്‍ കലാപം ഉണ്ടാക്കാന്‍ നോക്കിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.

തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടം പൂര്‍ത്തിയായതിനു പിന്നാലെയാണ് സിഎഎ പ്രകാരം അഭാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കിയ വിവരം കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടത്.
നിയമഭേദഗതിക്കെതിരെ രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനു ശേഷം നടപ്പാക്കാതെ മാറ്റി വച്ച നിയമതതിന്റെ ചട്ടങ്ങള്‍ മാര്‍ച്ചിലാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്. പാകിസ്ഥാനില്‍ നിന്ന് വന്ന അഭയാര്‍ത്ഥികളാണ് ഇപ്പോള്‍ പൗരത്വം നല്‍കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top