പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് തയ്യാർ; എല്ലാം ഓൺലൈൻ വഴി, അപേക്ഷകന്റെ പശ്ചാത്തലം പരിശോധിക്കും

ഡൽഹി: പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കേണ്ട വെബ്സൈറ്റ് സജ്ജമായി. ഓൺലൈൻ വഴി മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ കഴിയുകയുള്ളു. www.indiancitizenshiponline.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നിർബന്ധമാണ്. അപേക്ഷിച്ച ശേഷം ഫീസും അടക്കണം.

അപേക്ഷകന്റെ പശ്ചാത്തലം പരിശോധിച്ച ശേഷമാകും പൗരത്വം നൽകുക. സർക്കാർ നിർദേശിക്കുന്ന എന്തെങ്കിലും തിരിച്ചറിയൽ രേഖ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. ഇതിനുപുറമെ അപേക്ഷകന്റെ സത്യവാങ്മൂലവും ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റും ഹാജരാക്കണം. വെബ്സൈറ്റിലൂടെ സമർപ്പിച്ച അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യക്ക് പുറത്തുനിന്നാണ് അപേക്ഷിച്ചതെങ്കിൽ അതത് രാജ്യത്തെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിനാണ് കോപ്പി സമർപ്പിക്കേണ്ടത്. അപേക്ഷ പരിശോധിച്ച ശേഷം നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷകന്റെ മൊബൈൽ നമ്പറിലൂടെയും ഇമെയിൽ ഐഡിയിലൂടെയും തുടർന്നുള്ള വിവരങ്ങൾ അറിയിക്കും.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി മതവിഭാഗത്തിൽപ്പെട്ടവർക്കാണ് പൗരത്വം നൽകുന്നത്. മുസ്ലിം വിഭാഗക്കാർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല. 2019ൽ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top