എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധിയ്ക്ക് പരിഹാരമായില്ല; ചർച്ചയ്ക്ക് തയാറാകാതെ ജീവനക്കാര്‍; സര്‍വീസുകള്‍ ഇന്നും മുടങ്ങാന്‍ സാധ്യത; പ്രശ്ന പരിഹാരത്തിന് നടത്തുന്നത് നിരന്തര ശ്രമങ്ങള്‍
ഡല്‍ഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തിന് പരിഹാരമായില്ല. മിന്നൽ പണിമുടക്കിനെ തുടർന്നുള്ള പ്രതിസന്ധി ഇന്നും തുടരും. ചർച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർക്ക് വിമാനക്കമ്പനി അധികൃതർ കത്തയച്ചിട്ടുണ്ട്.
തൊണ്ണൂറിലേറെ സർവീസുകളെ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. ഇന്ന് ഉച്ച കഴിഞ്ഞ് 2.15ന് ദുബായ്, വൈകിട്ട് 7.30ന് ഷാർജ വിമാനങ്ങൾ കൊച്ചിയിൽ നിന്ന് സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ 8.55ന് മസ്കത്തിലേക്കും 7.55നും 9.05നും ബഹ്റൈനിലേക്കും വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് അറിയിപ്പ്. പക്ഷെ ഇതിലൊന്നും വ്യക്തത വന്നിട്ടില്ല.
നിരവധി വിമാന സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. യാത്രക്കാർ വിമാനത്താവളങ്ങളില്‍ ബഹളം വച്ചു. യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ടിക്കറ്റ് തുക പൂർണമായി മടക്കി നൽകുകയോ മറ്റൊരു ദിവസത്തേക്ക് യാത്രാ തീയതി നീട്ടി നൽകുകയോ ചെയ്യാമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അറിയിപ്പ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here