ബുധനാഴ്ചത്തെ പതിവ് മന്ത്രിസഭായോഗം മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്; മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ സഞ്ചാരത്തില്‍
തിരുവനന്തപുരം : മുഖ്യമന്ത്രിയും ചില മന്ത്രിമാരും വിദേശത്തായതിനാല്‍ ബുധാനാഴ്ച ചേരാറുളള പതിവ് മന്ത്രിസഭാ യോഗം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയാക്കുമെന്നാണ് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി ഇന്തോന്യേഷ്യയില്‍ നിന്ന് ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് യോഗം മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ കുടുംബത്തോടൊപ്പം വിദേശത്താണ്. നവകേരള യാത്രയുടെ പേരില്‍ മുഖ്യമന്ത്രിയും മന്ത്രിസംഭാംഗങ്ങളും കൂട്ടത്തോടെ തലസ്ഥാനത്ത് നിന്ന് മാറി നിന്ന സമയത്തും സംസ്ഥാനത്തെ വിവിധ ആഡംബര ഹോട്ടലുകളിലും മന്ത്രിമാരുടെ സ്വകാര്യ വസതികളിലും മന്ത്രിസഭായോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെയാണ് ക്യാബിനറ്റ് യോഗം മാറ്റിയത്.
സ്വകാര്യ സന്ദര്‍ശനത്തിനായാണ് മുഖ്യമന്ത്രിയും കുടുംബവും വിദേശത്തേക്ക് പോയി. 3 രാജ്യങ്ങളിലാണ് മുഖ്യമന്ത്രിയുടെ യാത്ര. നിലവില്‍ ഇന്തോനേഷ്യയിലാണ് സംഘമുളളത്. തുടര്‍ന്ന് 18 വരെ സിംഗപ്പൂരും 19 മുതല്‍ 21 വരെ ദുബായിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. മന്ത്രി റിയാസും ഭാര്യ വീണ വിജയനും നേരത്തെ തന്നെ വിദേശത്താണ്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യയും ഇന്തോനേഷ്യയിലേക്ക് വിനോദ യാത്ര പോയിരിക്കുകയാണ്. ഈമാസം 14നാകും തിരിച്ചെത്തുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here