ബുധനാഴ്ചകളിലെ പതിവ് മന്ത്രിസഭാ യോഗം നാളെ ചേരും: മുഖ്യമന്ത്രി സിംഗപ്പൂരില്‍ നിന്നും ഓണ്‍ലൈനായി പങ്കെടുക്കും

തിരുവനന്തപുരം : മന്ത്രിസഭാ യോഗം നാളെ ചേരും. മുഖ്യമന്ത്രി വിദേശത്തായതിനാല്‍ കഴിഞ്ഞ ആഴ്ചയില്‍ യോഗം ചേര്‍ന്നിരുന്നില്ല. ഇതില്‍ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. നാളെ രാവിലെ 9.30നാണ് യോഗം ചേരുക. മുഖ്യമന്ത്രി സിംഗപ്പൂരില്‍ നിന്നും ഓണ്‍ലൈനായി യോഗത്തില്‍ അധ്യക്ഷത വഹിക്കും. വിദേശത്തുളള മന്ത്രിമാരും ഓണ്‍ലൈനായിട്ടാകും യോഗത്തില്‍ പങ്കെടുക്കുക.

കഴിഞ്ഞ ബുധനാഴ്ചയിലെ മന്ത്രിസഭാ യോഗം പരിഗണന വിഷയങ്ങള്‍ കുറവായതിനാലാണ് മാറ്റിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. മുഖ്യമന്ത്രി ഇന്തോനേഷ്യയില്‍ നിന്ന് പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഒരു ഫയല്‍ മാത്രമാണ് പരിഗണനയ്ക്ക് വന്നത്. അതിനാല്‍ യോഗം മാറ്റിയതായി ചീഫ്‌സെക്രട്ടറി മന്ത്രിമാരെ അറിയിക്കുകയായിരുന്നു.

കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനത്തിന് വിദേശത്തുളള മുഖ്യമന്ത്രി അടുത്തയാഴ്ച മാത്രമേ കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ. മെയ് ആറിനാണ് ഭാര്യ കമല, കൊച്ചുമകന്‍ എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. 3 രാജ്യങ്ങളിലാണ് മുഖ്യമന്ത്രിയുടെ യാത്ര. ഇന്തോനേഷ്യ സന്ദര്‍ശനത്തിന് ശേഷം സംഘം ഇപ്പോല്‍ സിംഗപ്പൂരിലാണുളളത്. 19 ന് സംഘം ദുബായിലേക്ക് പോകും. മന്ത്രി റിയാസും ഭാര്യ വീണ വിജയനും ഇന്തോനേഷ്യ, സിംഗപ്പൂര്‍ യാത്രയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top