ആശാ വര്‍ക്കര്‍മാര്‍ക്കില്ല സര്‍ക്കാരിന്റെ കരുതല്‍; അതുള്ളത് പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും; ഒരു ലക്ഷം രൂപയുടെ ശമ്പള വര്‍ദ്ധന

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരേയും ക്ഷേമ പെന്‍ഷന്‍ കാത്തിരിക്കുന്ന സാധാരണക്കാരേയും സര്‍ക്കാര്‍ കാണുന്നില്ല. പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന അത്ര ശമ്പളം ലഭിക്കുന്നില്ലെന്നതിലാണ് സര്‍ക്കാര്‍ വലിയ പരിഗണന കൊടുത്തത്. ഇതോടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തു.
പിഎസ്‌സി ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങള്‍ക്കുള്ള ശമ്പളം ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമാക്കിയുള്ള വര്‍ദ്ധനവിനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. ഇതോടെ വലിയ വര്‍ദ്ധനയാണ് ഇവരുടെ ശമ്പളത്തില്‍ ഉണ്ടാവുക.
ചെയര്‍മാന് ശമ്പളവും ആനുകൂല്യങ്ങളും ചേര്‍ന്ന് 3.5 ലക്ഷം രൂപ ലഭിക്കും. അംഗങ്ങള്‍ക്ക് 3.3 ലക്ഷം രൂപയാകും ശമ്പളമായി ലഭിക്കുക. നിലവില്‍ ഇവര്‍ക്ക് ശമ്പളം നല്‍കാന്‍ വേണ്ടി മാത്രം വര്‍ഷം 35 കോടി രൂപയാണ് ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത്. ആശ വര്‍ക്കര്‍മാരുടെ ശമ്പളത്തില്‍ നാമ മാത്രമായ വര്‍ദ്ധനവിന് പോലും സാമ്പത്തിക പ്രതിസന്ധി അനുവദിക്കുന്നില്ലെന്ന് പറഞഅഞ സര്‍ക്കാരാണ് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി ലക്ഷങ്ങളുടെ വര്‍ദ്ധന വരുത്തിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here