മന്ത്രാലയങ്ങളുടെ യോഗം വിളിച്ച് കാബിനറ്റ് സെക്രട്ടറി; അടുത്ത സർക്കാരിന്റെ 100 ദിന കർമ്മപദ്ധതി ചർച്ച ചെയ്യും; സാമ്പത്തിക അജണ്ട പ്രധാന വിഷയം
ഡൽഹി: പൊതുതിരഞ്ഞെടുപ്പിന് ശേഷം അധികാരമേൽക്കുന്ന പുതിയ സർക്കാരിന്റെ ആദ്യ 100 ദിവസത്തെ കർമ്മപദ്ധതി ചർച്ച ചെയ്യാൻ യോഗം വിളിച്ച് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ അഞ്ച് മന്ത്രാലയങ്ങളാണ് പ്രധാനമായും പങ്കെടുക്കുന്നത്. പുതിയ സർക്കാർ രൂപീകരിച്ച ശേഷമുള്ള ആദ്യം നൂറ് ദിവസത്തെ സാമ്പത്തിക അജണ്ട ചർച്ച ചെയ്യാനാണ് യോഗം.
ധനം, സഹകരണം, വ്യവസായം, സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. എല്ലാ മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥർ 100 ദിന കർമ്മപദ്ധതിയെ കുറിച്ചുള്ള വിശദമായ വിവരണം നടത്തും. സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്താൻ ജിഎസ്ടിയിൽ ഉൾപ്പെടെ വരുത്തേണ്ട മാറ്റങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിലയിരുത്തൽ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here