മനുഷ്യ – വന്യമൃഗ സംഘര്‍ഷം തടയുന്നതില്‍ വീഴ്ച; ആനത്താരകള്‍ സംരക്ഷിക്കുന്നില്ല; സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനം

മനുഷ്യ വന്യമൃഗ സംഘര്‍ഷം തടയുന്നതില്‍ വനം വകുപ്പ് പരാജയപ്പെട്ടുവെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനം. മൃഗങ്ങള്‍ക്ക് വെള്ളവും ആഹാരവും ഉള്‍ക്കാട്ടില്‍ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചില്ല. അതിനാല്‍ വന്യജീവികള്‍ നാട്ടിലിറങ്ങി.ആനത്താരകള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. വന്യജീവി സെന്‍സസ് കൃത്യമായി നടപ്പാക്കിയില്ലന്നും സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വന്യജീവി ആക്രമണം വര്‍ധിക്കുകയാണ്. 2017 മുതല്‍ 2021 വരെ 29798 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 445 പേരുടെ ജീവന്‍ നഷ്ടമായി. വയനാട്ടില്‍ മാത്രം 6161 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അക്രമകാരികളായ ആനകള്‍ക് റേഡിയോ കോളര്‍ സ്ഥാപിക്കണമെന്ന കേന്ദ്ര വനം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം നടപ്പിലാക്കിയില്ല. ഇതില്‍ വലിയ വീഴ്ചയാണ് സംസ്ഥാനം വരുത്തിയത്. 2018 ല്‍ പാലകാട് ഡിഎഫ്ഒ 5.63 കോടി ചെലവഴിച്ച് മൂന്ന് റേഡിയോ കോളര്‍ വാങ്ങിയിരുന്നു. എന്നാല്‍ ഇതുവരെ കോളര്‍ സ്ഥാപിക്കാന്‍ കേന്ദ്ര അനുമതി വാങ്ങിയെടുക്കാന്‍ വനം വകുപ്പിന് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്.

വനം വനേതര ഭൂമി വേര്‍തിരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൊടുക്കുന്നത് പതിവാക്കി. വയനാട്ടിലെ വന വിസ്തൃതി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1950 ല്‍ 1811.35 സ്‌ക്വയര്‍ കിലോമീറ്റര്‍ വനം ഉണ്ടായിരുന്നു. എന്നാല്‍ 2021 ല്‍ 863.86 സ്‌ക്വയര്‍ കിലോമീറ്റര്‍ ആയി കുറഞ്ഞു. 947.49 സ്‌ക്വയര്‍ കിലോമീറ്റര്‍ വന വിസ്തൃതിയാണ് കുറഞ്ഞത്. തോട്ടങ്ങള്‍ക്കും കൃഷികള്‍ക്കുമായി വനഭൂമി ഏറ്റെടുത്തതോടെയാണ് വിസ്തൃതി കുറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top