മമതയ്ക്ക് വന്‍ തിരിച്ചടി; തൃണമൂല്‍ വന്ന ശേഷമുള്ള ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ മുഴുവന്‍ റദ്ദാക്കി; സുപ്രധാന വിധിയുമായി കൽക്കട്ട ഹൈക്കോടതി; എതിര്‍ത്ത് മമത രംഗത്ത്

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കടുത്ത തിരിച്ചടി നല്‍കി ഹൈക്കോടതി വിധി. 2010ന് ശേഷം പുറപ്പെടുവിച്ച ഒബിസി സർട്ടിഫിക്കറ്റുകൾ മുഴുവൻ കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. ഒബിസിയില്‍ പുതിയ വിഭാഗങ്ങളെ കൂട്ടിച്ചേര്‍ത്ത മമത സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഒബിസി സർട്ടിഫിക്കറ്റ് നൽകുന്ന നടപടിയെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജിയിലാണ് സുപ്രധാന വിധി. ഇതോടെ മമത അധികാരത്തിലിരിക്കെ നല്‍കിയ പിന്നോക്ക വിഭാഗ സര്‍ട്ടിഫിക്കറ്റുകള്‍ മുഴുവന്‍ റദ്ദാക്കപ്പെട്ടു.

വിധിക്കെതിരെ മമത രംഗത്ത് വന്നിട്ടുണ്ട്. “ബിജെപി ഗൂഡാലോചനയുടെ ഫലമാണ് വിധി. സംസ്ഥാന സർക്കാർ പാസാക്കിയ ഒബിസി സംവരണം തുടരും. മന്ത്രിസഭ അംഗീകരിച്ച്, നിയമസഭ പാസാക്കിയാണ് സംവരണം നൽകുന്നത്.” – മമത പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങൾക്കായുള്ള 1993-ലെ പശ്ചിമ ബംഗാൾ ബാക്ക്‌വേർഡ് കമ്മീഷൻ ആക്ടിന്‍റെ അടിസ്ഥാനത്തിൽ ഒബിസികളുടെ പുതിയ പട്ടിക തയ്യാറാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ നിലവിലുണ്ടായിരുന്ന സംവരണത്തിന്‍റെ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചവർക്ക് അതിൽ തുടരുന്നതിൽ തടസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, 2010നു മുൻപ് തന്നെ ഒബിസി പട്ടികയിൽ ഉൾപ്പെടുന്ന 66 വിഭാഗങ്ങൾക്ക് തുടർന്നും സംവരണം ലഭിക്കാൻ അർഹതയുണ്ടാകും. പുതുതായി ഉൾപ്പെടുത്തിയ 42 വിഭാഗങ്ങളെയാണ് കോടതി ഒഴിവാക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top