ഗവര്‍ണറുടെ നോമിനികളെ തടഞ്ഞ് എസ്എഫ്ഐ; കാലിക്കറ്റ് വാഴ്സിറ്റിയിൽ സംഘർഷം, സെനറ്റിൽ കയ്യാങ്കളി

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത പുതിയ സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ തടഞ്ഞു. സെനറ്റ് യോഗത്തിന് എത്തിയപ്പോഴാണ് പദ്മശ്രീ ജേതാവ് ബാലന്‍ പൂതേരി ഉള്‍പ്പെടെയുള്ളവരെ തടഞ്ഞത്. സംഘപരിവാര്‍ ബന്ധം ആരോപിച്ചാണ് പ്രതിഷേധം.
അംഗങ്ങള്‍ സെനറ്റ് ഹാളിന് അകത്ത് കയറാനുള്ള ഇടങ്ങള്‍ എസ്എഫ്ഐ ഉപരോധിച്ചിരുന്നു. ഇവരെ ബലം പ്രയോഗിച്ച് നീക്കാനുള്ള പോലീസ് ശ്രമം സംഘര്‍ഷമുണ്ടാക്കി. നേതാക്കളെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
സംഘർഷങ്ങൾക്ക് പിന്നാലെ രാവിലെ 11 മണിയോടെ നടന്ന സെനറ്റ് യോഗത്തിലും കയ്യാങ്കളിയായി. ചില യുഡിഎഫ് പ്രതിനിധികൾ വൈസ് ചാന്‍സലറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജണ്ടകൾ കയ്യടിച്ച് പാസാക്കിയെന്ന് ഇവർ പരാതി അറിയിച്ചു. സംശയങ്ങൾ കേൾക്കാൻ പോലും വിസി തയ്യാറായില്ലെന്നാണ് യുഡിഎഫ് ആരോപണം. സംഘർഷങ്ങളിലേക്ക് നീങ്ങിയതിനെ തുടർന്ന് സെനറ്റ് നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here