പാകിസ്ഥാനി എന്ന് വിളിച്ചാല്‍ മതവികാരം വ്രണപ്പെടില്ല; കുറ്റമായി കാണാനും കഴിയില്ലെന്ന് സുപ്രീംകോടതി

പാകിസ്ഥാനി എന്ന് വിളിക്കുന്നതു കൊണ്ട് മാത്രം ആരുടേയും മതവികാരം വൃണപ്പെടില്ലെന്ന് സുപ്രീംകോടതി. അതുകൊണ്ട് തന്നെ ഇത്തരം വിളികളെ മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കാണാനാവില്ലെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.
ജാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പാകിസ്ഥാനി വിളിക്കെതിരെ കേസ് കൊടുത്തത്. വിവരാവകാശ നിയമം അനുസരിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ചെന്നപ്പോള്‍ പ്രതി മതം പരാമര്‍ശിച്ച് അധിക്ഷേപിച്ചെന്നും ഇതിനിടയില്‍ പാകിസ്ഥാനി എന്ന് വിളിച്ചെന്നുമാണ് പരാതി. ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നിന്ന് പരാതിക്കാരന് അനുകൂലമായ വിധിയാണുണ്ടായത്. ഇതിനെതിരെ പ്രതിയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
പാകിസ്ഥാനി എന്നും മിയാന്‍-ടിയാന്‍ എന്നും വിളിക്കുന്നത് മോശമാണ്. എന്നാല്‍, അത് മതവികാരം വ്രണപ്പെടുത്തുന്നതല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here