കാനഡയിലെ യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവിനെ തേടി പോലീസ്; തിരയുന്നത് ഡോണയുടെ ഭര്‍ത്താവ് ലാല്‍.കെ.പൗലോസിനെ; മുങ്ങിയത് ഡല്‍ഹിയില്‍ ഇറങ്ങിയ ശേഷം

ചാലക്കുടി: ഭാര്യയെ കാനഡയില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം ഡല്‍ഹിയില്‍ ഇറങ്ങി മുങ്ങിയ ഭര്‍ത്താവിനായി പോലീസ് തിരച്ചില്‍. ലാല്‍.കെ.പൗലോസിനെയാണ് അന്വേഷിക്കുന്നത്. ലാലിനായി കാനഡ പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് ഇയാള്‍ ഇന്ത്യയിലേക്ക് കടന്നത്.

മകള്‍ ഡോണയുടെ കൊലയാളിയെ തിരയണം എന്നാവശ്യപ്പെട്ട് കുടുംബവും രംഗത്തുണ്ട്. പോലീസിനു മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ചാലക്കുടി സ്വദേശിയായ സാജന്റെയും ഫ്ലോറയുടെയും മകളാണ് ഡോണ. മേയ് ഏഴിനാണ് ഡോണ കാനഡയില്‍ കൊല്ലപ്പെട്ടത്. ഡോണയെ കാണാതായതിനെ തുടര്‍ന്ന് വീട് കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഡോണയുടെ മരണത്തില്‍ കാനഡ പോലീസ് അന്വേഷണം തുടരുന്നുണ്ട്. ചൂതാട്ടത്തിന് ഡോണ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. ചൂതാട്ടം കാരണം വലിയ ബാധ്യത ലാലിന് വന്നിരുന്നു. ഡോണയുടെ അക്കൗണ്ടില്‍ നിന്നും ഒന്നരക്കോടി രൂപയും പിന്‍വലിച്ചിട്ടുണ്ട്.

എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ്. മൂന്ന് വര്‍ഷം മുന്‍പാണ് ഡോണയുടെയും ലാലിന്റെയും വിവാഹം കഴിഞ്ഞത്. കാനഡയില്‍ തന്നെയാണ് പഠിച്ചത്. പരസ്പരം അറിയാവുന്നതിനാലാണ് വീട്ടുകാര്‍ വിവാഹം നടത്തിക്കൊടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top