കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ ആക്രമണം; പ്രതിഷേധം
ഖലിസ്ഥാന്‍ പ്രശ്നത്തില്‍ ഇന്ത്യയും കാനഡയും തമ്മില്‍ പ്രശ്നം വഷളായിരിക്കെ കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ ആക്രമണം. ഹിന്ദുമഹാസഭ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ഖലിസ്ഥാൻ അനുകൂലികളാണ് ക്ഷേത്രത്തിലേക്ക് പ്രകടനം നടത്തിയത്. ക്ഷേത്രത്തിലുള്ളവര്‍ക്ക് നേരെ ഈ സംഘം ആക്രമണം നടത്തി. സംഭവ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നില്ല.
ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിൽ നടന്ന ആക്രമണത്തിൽ ആശങ്കയുണ്ടെന്ന് ഫെഡറൽ മന്ത്രി അനിത ആനന്ദ് എക്സിൽ കുറിച്ചു.‘ “ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മതങ്ങൾക്കും ആരാധനാലയങ്ങൾ സന്ദർശിക്കാനും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാനും അവകാശമുണ്ട്.” – അവർ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ആക്രമണ ദൃശ്യങ്ങള്‍ കനേഡിയൻ എംപിമാർ ഉൾപ്പെടെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എംപിമാര്‍ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.
സറേയിലെ ലക്ഷ്മിനാരായണ മന്ദിറിലും സമാനമായ ഒരുപ്രശ്നം ഉണ്ടായതായി ഹിന്ദു ഫോറം അറിയിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here