ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും കാനഡയുടെ കുരുക്ക്; സകല രേഖകളും ഹാജരാക്കാന്‍ നിര്‍ദേശം

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായിരിക്കെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂച്ചുവിലങ്ങിട്ട് വീണ്ടും കാനഡയുടെ നീക്കം. ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിസ,പഠനത്തിനുള്ള അനുമതി. പഠിക്കുന്ന ഇടത്തെ ഹാജര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക രേഖകള്‍ വീണ്ടും സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്.
Also Read: ഇന്ത്യയോട് കാനഡയുടെ പ്രതികാരമോ!! ജനപ്രിയ സ്റ്റുഡൻ്റ് വിസ സ്കീം നിർത്തി
വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ പദ്ധതി നിര്‍ത്തിവച്ചതിന് പിന്നാലെയാണ് വീണ്ടും ഇരുട്ടടി നല്‍കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) അവസാനിപ്പിച്ചത്.
വിദ്യാര്‍ത്ഥികളുടെ രേഖകളുടെ പരിശോധന വേഗത്തിലാക്കാനുള്ള പദ്ധതിയായിരുന്നു എസ്ഡിഎസ്. ഇന്ത്യ-ചൈന വിദ്യാര്‍ത്ഥികളെയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വച്ചത്. എന്നാല്‍ ഇപ്പോള്‍ കാനഡ നയംമാറ്റുകയാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളും കടുപ്പിച്ചിട്ടുണ്ട്. നാല് ലക്ഷത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ പഠിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്കയില്‍ തുടരുമ്പോള്‍ തന്നെയാണ് നയങ്ങള്‍ അധികൃതര്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here