കാരണം വ്യക്തമാക്കി ഇന്ത്യ; കാനഡ രാജ്യത്തിൻ്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെട്ടു

ന്യൂഡൽഹി: ഇന്ത്യയു കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ നിലപാട് വ്യക്തമാക്കി ഇന്ത്യ. നയതന്ത്രപ്രതിനിധികളുടെ എണ്ണം ചുരുക്കാന്‍ നിര്‍ദേശിച്ചതിന് കാരണം കാനഡ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെട്ടതാണെന്ന് വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടുവെന്ന് പറഞ്ഞ ജയശങ്കർ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പിന്നാലെ പുറത്തു വരുമെന്നും വ്യക്തമാക്കി.

കനേഡിയൻ പൗരൻമാർക്കുള്ള വിസ സർവ്വീസ് തൽക്കാലം തുടങ്ങാനാകില്ല. സർവ്വീസ് നിർത്തി വെച്ചത് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഭീഷണി നിലവിലുള്ളതിനാലാണ്. സ്ഥിതി മെച്ചപ്പെട്ടാൽ വിസ നൽകുന്നത് ആരംഭിക്കുമെന്നും ജയശങ്കർ പറഞ്ഞു.ഇന്നലെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇന്നലെ ഇന്ത്യയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഇന്ത്യയുടേത് വിയന്ന കൺവെൻഷന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയും ബ്രിട്ടനും കഴിഞ്ഞ ദിവസം രംഗത്ത് കാനഡക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.എന്നാൽ ആ സമ്മർദ്ദം കാര്യമാക്കുന്നില്ലെന്ന സൂചനയാണ് ഇന്ന് എസ് ജയശങ്കർ നൽകിയത്.

41 നയതന്ത്ര പ്രതിനിധികളെയാണ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കാനഡ പിന്‍വലിച്ചത്. ഒക്ടോബർ മാസ്ത്തിനുള്ളിൽ ഇന്ത്യവിട്ട് പോകണമെന്ന് ഇന്ത്യ നേരത്തെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം ഇവർക്കുള്ള നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്നും ഇന്ത്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന പ്രസ്താവന പ്രധാനമന്ത്രി ട്രൂഡോ നടത്തിയത്. നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചതിന് പിന്നാലെ രാജ്യത്തെ മൂന്ന് കോണ്‍സുലേറ്റുകളിലെയും വിസാ സേവനവും കാനഡ നിര്‍ത്തിവച്ചിരുന്നു.

ഖാലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ അജ്ഞാത സംഘം കാനഡയിൽ വച്ച് കൊലപ്പെടുത്തിയതാണ് ഇന്ത്യ – കാനഡ ബന്ധത്തിന് വിള്ളൽ വീഴാൻ ഇടയായത്. ഈ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവാൻ തുടങ്ങിയത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top