ഇന്ത്യ-കാനഡ ബന്ധത്തില്‍ മഞ്ഞുരുക്കമോ; നിര്‍ണായകമായത് മോദി-ട്രൂഡോ ചര്‍ച്ചയോ

ഇന്ത്യ-കാനഡ ബന്ധം ഏറെകാലമായി ഉലച്ചിലിലാണ്. ഖലിസ്ഥാന്‍ ഭീകരന്‍ ഹർദീപ് സിംഗ് നിജ്ജാറിന്റെ വധത്തെ തുടര്‍ന്നാണ് ഈ ബന്ധം ഉലഞ്ഞത്. വധത്തിന് പിന്നില്‍ ഇന്ത്യ എന്ന് ആക്ഷേപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ഇപ്പോള്‍ നേരിയ രജതരേഖകള്‍ ഈ ബന്ധത്തില്‍ പ്രത്യക്ഷപ്പെടുകയാണ്. ഇന്ത്യക്ക് എതിരായ നീക്കങ്ങളില്‍ നിന്നും കാനഡ ചുവടുമാറ്റുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ഖലിസ്ഥാന്‍ ഭീകരന്‍ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവിവരം മോദിക്ക് അറിയുമായിരുന്നുവെന്ന കാനഡ മാധ്യമ വാര്‍ത്തയെയാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തള്ളിപ്പറഞ്ഞത്. മാധ്യമങ്ങൾക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ ഉദ്യോഗസ്ഥരെ ക്രിമിനലുകൾ എന്നാണ് ട്രൂഡോ വിശേഷിപ്പിച്ചത്. . ബ്രസീലിൽ നടന്ന ജി20 ഉച്ചകോടിയിൽ നരേന്ദ്രമോദിയും ജസ്റ്റിൻ ട്രൂഡോയും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രൂഡോയുടെ ചുവടുമാറ്റം.

Also Read: ഒടുവിൽ തീരുമാനം മാറ്റി കാനഡ; ഇന്ത്യക്കാരെ ബാധിക്കുന്ന നടപടി പിൻവലിച്ചു

‘നിര്‍ഭാഗ്യവശാല്‍ ക്രിമിനലുകളായ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ കൈമാറി’ ട്രൂഡോ പറഞ്ഞു. കാനഡയിലെ ക്രിമിനൽ പ്രവർത്തനങ്ങളില്‍ മോദിയേയോ ജയ്ശങ്കറിനെയോ ബന്ധിപ്പിച്ച് കാനഡ സർക്കാർ പ്രസ്താവന ഇറക്കിയിട്ടില്ലെന്നും കാനഡ വ്യക്തമാക്കി.

Also Read: ഇന്ത്യക്കാർക്ക് അധിക സുരക്ഷാ പരിശോധന: പുതിയ നീക്കവുമായി കാനഡ

ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാര്‍ കഴിഞ്ഞ ജൂൺ 28നാണ് കാനഡയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യ ആണെന്നാണ് കാന‌ഡ ആരോപിച്ചത്. ഇതേ തുടര്‍ന്നാണ് ഇന്ത്യയും കാനഡയും പ്രസ്താവന യുദ്ധത്തിലേക്ക് നീങ്ങിയത്. ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ രാജ്യത്ത് നിന്നും പുറത്താക്കിയിരുന്നു. ഇതോടെ ഇന്ത്യ-കാനഡ ബന്ധം പൂര്‍ണമായും അസ്വാരസ്യത്തിലേക്ക് നീങ്ങി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top