‘ഹിന്ദുമത വിശ്വാസികളോട് പോലീസ് അതിക്രമം’; ക്ഷേത്രം ആക്രമിച്ച ഖലിസ്ഥാനികൾക്ക് സംരക്ഷണം ഒരുക്കിയെന്ന് കനേഡിയൻ മാധ്യമ പ്രവർത്തകൻ


കാനഡയിൽ ഹിന്ദുമത വിശ്വാസികൾ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ടൊറൻ്റോയ്ക്ക് സമീപമുള്ള ബ്രാംപ്ടണിലെ ക്ഷേത്രത്തിൽ ഇന്ത്യാ വിരുദ്ധർ നടത്തിയ ആക്രമണത്തിനെതിരെ ഭക്തർ നടത്തിയ പ്രതിഷേധത്തിലാണ് കനേഡിയൻ പോലീസുമായി സംഘർഷമുണ്ടായത്. ഇന്ത്യൻ പതാകയുമായി എത്തിയ പ്രതിഷേധക്കാരെ പോലീസ് കൈകാര്യം ചെയ്യുന്ന വീഡിയോയും പുറത്തായിട്ടുണ്ട്.

ALSO READ: ഇന്ത്യയെ ശത്രുവായി പ്രഖ്യാപിച്ച് കാനഡയുടെ ഔദ്യോഗിക രേഖ; ഇത്തരം നടപടി ചരിത്രത്തിലാദ്യം

പോലീസ് നടപടിക്കെതിരെയും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
കനേഡിയൻ മാധ്യമപ്രവർത്തകനായ ഡാനിയൽ ബോഡ്മാൻ അക്രമത്തിൻ്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. ദീപാവലി ദിനത്തിൽ ക്ഷേത്രത്തിൽ ദർശനത്തിന് വന്നവരെ ആക്രമിക്കാൻ എത്തിയ ഖലിസ്ഥാനി അനുകൂലികളെ പോലീസ് സംരക്ഷിച്ചെന്നും അദ്ദേഹം അരോപിക്കുന്നു. പോലീസുകാർ ഖലിസ്ഥാനികൾക്ക് പകരം ഹിന്ദു വിശ്വാസികളെ കൈകാര്യം ചെയ്തുവെന്നും ബോഡ്മാൻ കുറ്റപ്പെടുത്തി.

ALSO READ: ഇന്ത്യയെ പിണക്കിയ ട്രൂഡോയ്ക്ക് എട്ടിൻ്റെ പണി; കാനഡയിൽ രാഷ്ട്രീയ പ്രതിസന്ധി


ഹിന്ദു വിശ്വാസികള്‍ക്ക് നേരെ നടന്ന ആക്രമത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചിരുന്നു. ഹിന്ദു സഭാ മന്ദിറിൽ നടക്കുന്ന അക്രമങ്ങൾ അംഗീകരിക്കാനാവില്ല. രാജ്യത്ത് ഓരോ ആളുകൾക്കും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാൻ അവകാശമുണ്ട്. അക്രമത്തെ അംഗികരിക്കാൻ ആവില്ലെന്നുമായിരുന്നു ട്രൂഡോയുടെ പ്രതികരണം. സംഭവത്തിന് പിന്നില്‍ ഇന്ത്യാ വിരുദ്ധ ശക്തികളാണെന്ന് ഇന്ത്യൻ എംബസി ആരോപിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സറേയിലും വാൻകൂവറിലും സമാനമായ സംഭവങ്ങൾ അരങ്ങേറി. ഇത് അങ്ങേയറ്റം ഖേദകരമാണ് എന്നായിരുന്നു എംബസിയുടെ പ്രതികരണം.

ALSO READ: ‘ഇന്ത്യക്കാർ കാനഡ വിടണം’; വംശീയാധിക്ഷേപങ്ങളും അതിക്രമങ്ങളും പെരുകുന്നതിന്‍റെ തെളിവുകളുമായി തമിഴ് വംശജന്‍


ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്ന പ്രധാനമന്ത്രി ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. ആരോപണം നിഷേധിച്ച ഇന്ത്യ അസംബന്ധം എന്നാണ് അതിനെ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ കാനഡയിൽ നിന്നും ഹൈക്കമ്മിഷണർ അടക്കമുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പിൻവലിച്ചിരുന്നു. ഇന്ത്യയിലുള്ള കനേഡിയൻ ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കാനഡയിൽ പുതിയ സംഭവ വികാസങ്ങൾ അരങ്ങേറിയിരിക്കുന്നത്.

ALSO READ: കാനഡ പക വീട്ടുന്നുവോ? ഇന്ത്യക്കാരുടെ പണി പാളുന്ന പ്രഖ്യാപനവുമായി ജസ്റ്റിൻ ട്രൂഡോ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top