ഖലിസ്ഥാന്‍ പതാകയുമായി കനേഡിയൻ പോലീസുകാരൻ; വിഘടനവാദികൾക്ക് ഒപ്പം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കാനഡയിൽ ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിന് പുറത്ത് നടന്ന അതിക്രമത്തിൽ പങ്കെടുത്ത പോലീസുകാരനെതിരെ നടപടി. പീൽ റീജിയണൽ പോലീസ് ഓഫീസർ ഹരീന്ദർ സോഹിയെ അധികൃതർ സസ്പെൻഡ് ചെയ്തു. ഖലിസ്ഥാൻ പതാക പിടിച്ച് ഖലിസ്താൻ അനുകൂലികൾക്കൊപ്പം നിന്ന ഇയാളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി. ഇന്ത്യാ മുദ്രാവാക്യം വിളിക്കുന്നവർക്ക് പിന്തുണയുമായി സോഹി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.
ALSO READ: ‘ഹിന്ദുക്കളേയും സിഖുകാരെയും തമ്മിലടിപ്പിക്കാൻ ശ്രമം’; കനേഡിയൻ മുൻ മന്ത്രിയുടെ വെളിപ്പെടുത്തൽ
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് കമ്മ്യൂണിറ്റി സേഫ്റ്റി ആൻ്റ് പോലീസിംഗ് ആക്‌ട് അനുസരിച്ച് ഈ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്ന് മീഡിയ റിലേഷൻസ് ഓഫീസർ റിച്ചാർഡ് ചിൻ അറിയിച്ചു. പീൽ റീജിയണൽ പോലീസിലെ സർജൻ്റായിരുന്നു സോഹി. വീഡിയോയിലുള്ള സംഭവ വികാസങ്ങളെപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണ്.അത് പൂർത്തിയാകുന്നതുവരെ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് അധിക്യതർ അറിയിച്ചു.
ALSO READ: ‘കാനഡയിൽ ഇന്ത്യക്കാർ സുരക്ഷിതരല്ല’; ക്ഷേത്ര ആക്രമണത്തിന് പിന്നാലെ കേന്ദ്ര സർക്കാർ
ക്ഷേത്രത്തിൽ നടത്തിയ പരിപാടിയിൽ അക്രമം നടത്തിയ മൂന്നു പേർക്കെതിരെ കേസെടുത്തതായും പീൽ പോലീസ് അറിയിച്ചു. പ്രദേശത്തെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ സുരക്ഷയും നിലനിർത്തുന്നതിനായി ക്ഷേത്രത്തിൽ പോലീസിൻ്റെ സാന്നിധ്യം വർദ്ധിപ്പിച്ചതായും അവർ വ്യക്തമാക്കി.
അതേസമയം ക്ഷേത്രത്തിൽ നടത്തിയെ അതിക്രമങ്ങൾക്ക് എതിരെ പ്രതിഷേധിച്ചവരെ പോലീസ് കൈകാര്യം ചെയ്തു എന്ന വിമർശനം ശക്തമാവുകയാണ്. പ്രതിഷേധം നിയമവിരുദ്ധമാണ് എന്ന നിലപാട് പോലീസ് സ്വീകരിച്ചതെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു. പ്രദേശത്ത് നിന്ന് പിരിഞ്ഞുപോയില്ലെങ്കിൾ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും പ്രതിഷേധക്കാർ പറയുന്നു. തുടർന്ന് ഹിന്ദുമത വിശ്വാസികളും പോലീസുമായി സംഘർഷം ഉണ്ടാവുകയായിരുന്നു. എന്നാൽ അയ്യായിരത്തോളം ആളുകൾ നടത്തിയ പ്രതിഷേധത്തിൽ ആയുധങ്ങളും ഉപയോഗിച്ചിരുന്നു. ഇത് വ്യക്തമായതോടെയാണ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടതെന്നുമാണ് പോലീസിന്‍റെ വിശദീകരണം.
ALSO READ: ഇന്ത്യയെ ശത്രുവായി പ്രഖ്യാപിച്ച് കാനഡയുടെ ഔദ്യോഗിക രേഖ; ഇത്തരം നടപടി ചരിത്രത്തിലാദ്യം
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here