കാനഡ അന്വേഷണ റിപ്പോർട്ട് ഇന്ത്യ തള്ളി; ഇന്ത്യയില്‍ കാനഡയാണ് ഇടപെടുന്നതെന്ന് വിദേശകാര്യ മന്ത്രാലയം
കാനഡയില്‍ സജീവമായി ഇടപെടുന്ന രണ്ടാം രാജ്യമെന്ന കാനഡ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി. ഇന്ത്യയും ചൈനയുമാണ് കാനഡയില്‍ സജീവമായി ഇടപെടുന്നത് എന്നാണ് ഫോറിൻ ഇൻ്ററഫറൻസ് കമ്മീഷൻ (Foreign Interference Commission) റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് കാനഡ ആണ് എന്നാണ് ഇന്ത്യന്‍ നിലപാട്. കാനഡയുടെ ഈ നിലപാട് ഇന്ത്യക്ക് എതിരായ സംഘടിത ക്രിമിനൽ പ്രവർത്തനങ്ങൾക്ക് സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നത് എന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ചൈനയുടെ ഇടപെടല്‍ കാനഡയ്ക്ക് വന്‍ ഭീഷണിയാണ് എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കാനഡയില്‍ സജീവ ഇടപെടല്‍ നടത്തുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. റഷ്യ, പാകിസ്ഥാൻ, ഇറാൻ എന്നിവയാണ് മറ്റു രാജ്യങ്ങള്‍. കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥർ വഴിയും മധ്യസ്ഥര്‍ വഴിയും ഇന്ത്യ ഇടപെടൽ നടത്തുന്നു. തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യയ്ക്ക് അനുകൂല സമീപനം സ്വീകരിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടാകാം എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് 2023 സെപ്റ്റംബറിൽ അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെൻ്റിൽ പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യ-കാനഡ ബന്ധം ഉലയുന്നത്. ആരോപണങ്ങള്‍ “അസംബന്ധം” എന്നും “രാഷ്ട്രീയ പ്രേരിതം” എന്നും വിളിച്ച് ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്. നയതന്ത്രജ്ഞരെ ഇരു രാജ്യങ്ങളും പുറത്താക്കിയതോടെ ഇന്ത്യ-കാനഡ ബന്ധം മുന്‍പെങ്ങുമില്ലാത്ത തകര്‍ച്ചയിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here