ഒടുവിൽ തീരുമാനം മാറ്റി കാനഡ; ഇന്ത്യക്കാരെ ബാധിക്കുന്ന നടപടി പിൻവലിച്ചു

ഇന്ത്യയിലേക്കുള്ള യാത്രക്കാരെ അധിക സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന തീരുമാനത്തിൽ നിന്നും പിൻമാറി കാനഡ. അധിക സ്‌ക്രീനിംഗിനുള്ള നടപടിക്രമങ്ങക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യാത്രയ്ക്ക് മുമ്പ് തന്നെ മണിക്കൂറുകളാണ് ഇതുവഴി നഷ്ടപ്പെടുന്നത് എന്നായിരുന്നു ഉയർന്ന പരാതി.

Also Read: ഇന്ത്യക്കാർക്ക് അധിക സുരക്ഷാ പരിശോധന: പുതിയ നീക്കവുമായി കാനഡ

കനേഡിയൻ ഗതാഗത മന്ത്രി അനിതാ ആനന്ദാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് പോകുന്നവരെ അധിക സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. പുതുതായി ആരംഭിച്ച അധിക സുരക്ഷാ നടപടികളുടെ ഭാഗമായി ഇന്ത്യയിലേക്ക് പോകുന്നവർ നിശ്ചിത സമത്തിനും നാലു മണിക്കൂർ മുമ്പേ വിമാനത്താവളത്തിൽ എത്തണമെന്ന നിർദ്ദേശവും അധികൃതർ നൽകിയിരുന്നു. ഇന്ത്യക്കാരായ യാത്രക്കാരെയും അവരുടെ ബാഗേജുകളും അധിക പരിശോധനക്ക് വിധേയമാക്കണം എന്നായിരുന്നു ഉത്തരവ്.

Also Read: ഇന്ത്യയോട് കാനഡയുടെ പ്രതികാരമോ!! ജനപ്രിയ സ്റ്റുഡൻ്റ് വിസ സ്കീം നിർത്തി


കാനഡയിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻ്റുമാർക്ക് പങ്കുള്ളതിന് തെളിവുണ്ടെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിപിഎം) അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇങ്ങനെയൊരു തീരുമാനം. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണതിന് ശേഷം ഇന്ത്യക്കാരെ ബാധിക്കുന്ന സ്റ്റുഡൻ്റ്സ് വിസ നിർത്തലാക്കുന്നതടക്കം നിരവധി നിയന്ത്രണങ്ങൾ കാനഡ എർപ്പെടുത്തിയിരുന്നു. പുതിയ തീരുമാനം യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന വിമർശനം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനത്തിൽ നിന്നും കാനഡയുടെ പിൻമാറ്റം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top