കാനഡയെ യുഎസിൻ്റെ ഭാഗമാക്കാന്‍ ട്രംപ്; ട്രൂഡോയുടെ ചെറുചിരിയുടെ അർത്ഥമെന്ത്…
അമേരിക്കയുടെ താരിഫുകൾ താങ്ങാൻ കഴിയുന്നില്ലെന്നിൽ കാനഡ, യുഎസിൻ്റെ ഭാഗമാകണമെന്ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ട്രംപിൻ്റെ ഗോൾഫ് എസ്റ്റേറ്റ് സന്ദർശിക്കുന്നതിന് ഇടയിലായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. തമാശയായിട്ടാണ് പറഞ്ഞതെങ്കിലും ഒരു ചെറുപുഞ്ചിരിയാണ് പ്രതികരണമായി ട്രൂഡോ നൽകിയതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read: ട്രംപിൻ്റെ തിരിച്ചുവരവിൽ ഇന്ത്യക്കാരുടെ പണിപാളി? ടെക്കികൾ ഉൾപ്പെടെ ഭീഷണിയിൽ
അടുത്ത വർഷം അധികാരമേറ്റതിന് ശേഷം കനേഡിയൻ ഉൽപന്നങ്ങൾക്ക് വൻതോതിലുള്ള നികുതി ചുമത്തുമെന്നത് റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. തീരുമാനം പുനപരിശോധിക്കണം എന്നത് ട്രൂഡോ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ട്രംപിൻ്റെ തമാശ. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെയും മയക്കുമരുന്നുകളുടെയും ഒഴുക്ക് തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു കാനഡയിൽ നിന്നുള്ള സാധനങ്ങൾക്ക് 25 ശതമാനം അധിക നികുതി ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
Also Read: ഡോളറിനെ തൊട്ടുകളിച്ചാൽ വിവരമറിയുമെന്ന് ട്രംപ്; ഭീഷണി ഇന്ത്യക്കും റഷ്യക്കും; പിണക്കിയാൽ…
അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ രണ്ടാം തവണ വിജയിച്ച് അധികാരത്തിലെത്തിയ ഡൊണാൾഡ് ട്രംപിനെ കാണാൻ അപ്രതീക്ഷിതമായിട്ടായിരുന്നു ജസ്റ്റിൻ ട്രൂഡോ എത്തിയത്. അധിക താരിഫ് കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും അതിനാൽ തീരുമാനവുമായി മുന്നോട്ട് പോകരുതെന്നും ട്രൂഡോ ട്രംപിനോട് അഭ്യർത്ഥിച്ചതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here