കാനഡ വിസ നടപടികള്‍ നിര്‍ത്തിവെച്ചു, 41 നയതന്ത്ര പ്രതിനിധികളെ വെട്ടിക്കുറച്ചു, ഇന്ത്യ ആവശ്യപ്പെട്ടെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മിലാനി ജോളി.

ഒട്ടാവ: ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതല്‍ വഷളായി. ഇന്ത്യാക്കാര്‍ക്ക് കാനഡയിലേക്ക് കുടിയേറാനും മറ്റും നല്‍കിയിരുന്ന വിസ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചു.
നയതന്ത്ര തര്‍ക്കത്തില്‍ കടുത്ത നടപടികളിലേക്കാണ് കാനഡ കടന്നിരിക്കുന്നത്. ഇന്ത്യയിIലെ മൂന്ന് കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസ് കാനഡ നിര്‍ത്തി. ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സര്‍വീസാണ് നിര്‍ത്തിയത്. ഇതിന് പുറമെ 41 നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ പിന്‍വലിച്ചു. നേരത്തെ ഈ ആവശ്യം ഇന്ത്യ ഇന്നയിച്ചതാണ്. ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്ന് വിശദീകരിച്ച കാനഡ ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കനേഡിയന്‍ വിദേശകാര്യ മന്ത്രി മിലാനി ജോളി കുറ്റപ്പെടുത്തി. കാനഡ പുറത്താക്കിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ദില്ലിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്.
വിസ നടപടികള്‍ നിര്‍ത്തിവെക്കുന്നതോടെ കാനഡയില്‍ ഉപരി പഠനത്തിനും മറ്റുമായി പോകാനിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാവും. ജനുവരി മാസത്തിലാണ് അടുത്ത അധ്യായന വര്‍ഷം കാനഡയില്‍ ആരംഭിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here