ഇന്ത്യക്കാർക്കടക്കം തിരിച്ചടി, സ്റ്റഡി പെർമിറ്റ് 35% വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി കാനഡ

വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി കാനഡ. ഈ വർഷം വിദേശ വിദ്യാർഥികൾക്കുള്ള പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് അറിയിച്ചത്. വിദേശ വിദ്യാർത്ഥികളുടെ എണ്ണം അടുത്ത വർഷം 10 ശതമാനം വീണ്ടും കുറയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. കാനഡയിലെ താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ നടപടി.

Also Read: കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; പുറത്താക്കപ്പെടല്‍ ഭീഷണി തുടരുന്നു

കുടിയേറ്റം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് സഹായകരമാണെങ്കിലും, ഇത് മുതലെടുക്കുന്നവർ ധാരാളമാണ്. ഇത് വലിയ തിരിച്ചടി ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് കടക്കേണ്ടി വന്നതെന്നും ജസ്റ്റിൻ ട്രൂഡോ വിശദീകരിച്ചിട്ടുണ്ട്. കാനഡയുടെ പുതിയ തീരുമാനം ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിയാണ്.

Also Read: കാനഡ പക വീട്ടുന്നുവോ? ഇന്ത്യക്കാരുടെ പണി പാളുന്ന പ്രഖ്യാപനവുമായി ജസ്റ്റിൻ ട്രൂഡോ

ഇമിഗ്രേഷൻ വകുപ്പിന്റെ കണക്ക് അനുസരിച്ച്, 2024-ൽ 4,85,000 വിദ്യാർത്ഥികൾക്കാണ് കാനഡ പെർമിറ്റ് നൽകിയത്. 2023-ൽ 5,09,390 പേർക്കാണ് വിദ്യാഭ്യാസ പെർമിറ്റ് നൽകിയത്. 2025-ൽ ഇത് 4,37,000 ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

Also Read: ഓഫീസ് വിട്ടുകഴിഞ്ഞാൽ ബോസുമാരെ സഹിക്കേണ്ട, പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി ഓസ്ട്രേലിയ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top