കാന്‍ ഫെസ്റ്റിവലില്‍ പലസ്തീന് ഐക്യദാര്‍ഢ്യവുമായി കനി കുസൃതി; കേരളം എന്നും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പമെന്ന് കമന്റുകള്‍

77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ലോകത്തിന്റെ ശ്രദ്ധ നേടി കേരളവും മലയാളികളും. ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് എന്ന സിനിമയുമായി കാനില്‍ എത്തിയ മലയാളി താരം കനി കുസൃതി പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ശ്രദ്ധേയമായി. തണ്ണിമത്തന്‍ രൂപത്തിലുള്ള ബാഗുമായാണ് കനി എത്തിയത്. പലസ്തീന്റെ ദേശീയ പതാകയ്ക്ക് സമാനമായിരുന്നു ഇത്. ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടം നേടി.

നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. കേരളം എന്നും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് മലയാളികളല്ലാത്തവരും കമന്റ് ചെയ്തിട്ടുണ്ട്. തണ്ണിമത്തന്‍ നിറത്തിലുള്ള ബാഗുമായി നില്‍ക്കുന്നയാള്‍ക്ക് സല്യൂട്ട് എന്നാണ് ചിലരുടെ കമന്റ്. നേരത്തേ ഹോളിവുഡ് താരം കെയ്റ്റ് ബ്ലാന്‍ചെറ്റും കാനില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. പലസ്തീന്‍ പതാകയോട് സാമ്യമുള്ള വസ്ത്രം ധരിച്ചെത്തിയായിരുന്നു കെയ്റ്റിന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top