കൃതി ഷെട്ടിയുമായി റൊമാൻസ് അഭിനയിക്കാൻ കഴിയില്ല, വിജയ് സേതുപതി

നടി കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി വിജയ് സേതുപതി. 2021ൽ പുറത്തിറങ്ങിയ തെലുങ്കു ചിത്രം ‘ഉപ്പെണ്ണ’യിൽ കൃതിയുടെ അച്ഛനായാണ് വിജയ് സേതുപതി അഭിനയിച്ചിരുന്നത്. അതിനുശേഷം തമിഴിൽ ഒരു സിനിമയിൽ കരാർ ഒപ്പിട്ടെങ്കിലും നായിക കൃതി ആണെന്ന് അറിഞ്ഞപ്പോൾ അതിൽ നിന്ന് അവരെ ഒഴിവാക്കാൻ വിജയ് ആവിശ്യപ്പെട്ടിരുന്നു.
മകളായാണ് കൃതിയെ കണ്ടത്ത് അവരുമായി റൊമാന്റിക്കായി അഭിനയിക്കാൻ ആവില്ലെന്നാണ് വിജയ് സേതുപതി ഒരു തെലങ്കു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സേതുപതി അച്ഛനും കൃതി മകളുമായി വേഷമിട്ട ഉപ്പെണ്ണ തിയേറ്ററിൽ വൻ വിജയമായിരുന്നു. മികച്ച തെലുങ്ക് ചിത്രത്തിനുള്ള ആ വർഷത്തെ ദേശീയ പുരസ്‌കാരവും നേടിയിരുന്നു. സിനിമയുടെ വിജയശേഷം ഇരുവരെയും പ്രധാന കഥാപാത്രങ്ങളായി നിരവധി പ്രോജക്ടുകൾ വന്നെങ്കിലും വിജയ് ഒന്നും സ്വീകരിച്ചില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here