‘എന്റെ രാജ്യയത്തിനെതിരെ പറയുന്നത് കേട്ട് നിൽക്കാനാവില്ല, സൗഹ്യദമൊക്കെ ബൗണ്ടറിക്ക് പുറത്ത്’; ഗൗതം ഗംഭീർ
ഏഷ്യാ കപ്പ് ഇന്ത്യൻ-നേപ്പാൾ മത്സരത്തിനിടയിൽ കോലിയുടെ ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
വീഡിയോ മുഴുവൻ സത്യമല്ലെന്നുo ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചക്കെതിരെയുള്ള സ്വാഭാവിക പ്രതികരണമാണ് താൻ നടത്തിയതെന്നുമാണ് ഗൗതം ഗംഭീറിന്റെ വിശദീകരണം.
ഏഷ്യാ കപ്പിനിടയിൽ ഇത് രണ്ടാം തവണയാണ് ഗംഭീർ വിവാദത്തിലാവുന്നത്.
ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിൽ മഴ കാരണം പോരാട്ടം മുടങ്ങിയപ്പോള്‍ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ സൗഹൃദം പങ്കിട്ടതിന് “സൗഹൃദമൊക്കെ ബൗണ്ടറിക്ക് പുറത്ത് മതിയെന്നും 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് ഇന്ത്യന്‍ ടീം കളിക്കുന്നതെന്ന് മറക്കരുതെന്നും” ഗംഭീർ സ്റ്റാർ സ്പോർട്സ് ചർച്ചയിൽ നേരത്തെ പറഞ്ഞതാണ് വിവാദമായത്.
2011-ലെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഗംഭീർ. നിലവിൽ 2019 മുതൽ ബിജെപി ലോകസഭാംഗമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here