ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പ ചുമത്തി നാടുകടത്തി; വാര്‍ത്ത പോലീസ് പൂഴ്ത്തിവച്ചത് ഒരു മാസം
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പ ചുമത്തി നാടുകടത്തി. പത്തനംതിട്ട തുവയൂര്‍ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് നാടുകടത്തിയത്. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അഭിജിത്ത് പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്.
പൊലീസ് റിപ്പോര്‍ട്ട് പ്രകാരം അഭിജിത്ത് ബാലന്‍ അറിയപ്പെടുന്ന റൗഡിയാണ്. ശരണ്‍ ചന്ദ്രനെന്ന കാപ്പാകേസ് പ്രതിയെ മന്ത്രി വീണാ ജോര്‍ജ് മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ചത് വിവാദമായതിന് പിന്നാലെയാണ് അഭിജിത്തിന്‍റെ നാടുകടത്തല്‍ വാര്‍ത്ത പുറത്തു വന്നത്.
കഴിഞ്ഞ മാസം ഇരുപത്തിയേഴിനാണ് അഭിജിത്ത് ബാലനെ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ഡിഐജി നിശാന്തിനി ഉത്തരവിറക്കിയത്. എന്നാല്‍ പോലീസ് വാര്‍ത്ത പൂഴ്ത്തിവച്ചു. മാരകായുധം കൊണ്ടുള്ള ആക്രമണം, നരഹത്യാശ്രമം, പൊലീസിനെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ കേസുകളുണ്ട്. ഇതില്‍ മിക്കതും രാഷ്ട്രീയ ബന്ധമില്ലാത്ത കേസുകളാണ്
കൊലപാതക ശ്രമം, വാഹന അക്രമം തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത്. നേരത്തെ, നല്ലനടപ്പ് ബോണ്ട് കോടതിക്ക് നല്‍കി ജാമ്യം നേടിയ ശേഷവും അഭിജിത്ത് കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കാപ്പാകേസിൽ നാടുകടത്താൻ ഉത്തരവിട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here