ഐസിയുകൾ നിറയുന്നു; ശ്വാസം കിട്ടാതെ കുരുന്നുകൾ; ഗ്യാസ് ചേംബറായി തുടരുന്ന രാജ്യതലസ്ഥാനം

ഡൽഹിയിലെ മലിനീകരണ തോത് ക്രമാതീതമായി ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ജനങ്ങൾ. നഗരത്തെ മൂടിയ വിഷാംശമുള്ള പുകമഞ്ഞ് വിമാന- ട്രെയിൻ സർവീസുകളെ ബാധിച്ചു. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുമുണ്ട്. ചുമ, ശ്വാസതടസം കണ്ണിലെ അസ്വസ്ഥത തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുവെന്ന പരാതിയുമായി നിരവധി താമസക്കാർ രംഗത്തെത്തി.

Also Read: രാജ്യതലസ്ഥാനം ഗ്യാസ് ചേംബറായി മാറിയോ!! ഛത് പൂജയ്ക്ക് മുമ്പ് കാളിന്ദി കുഞ്ചിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം ആളുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന് മേദാന്ത ഹോസ്പിറ്റലിലെ ചെസ്റ്റ് ഓങ്കോ സർജറി ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറേഷൻ ഡോക്ടർ അരവിന്ദ് കുമാർ പറഞ്ഞു. സർക്കാരിൻ്റെ ഉദാസീനതയിൽ അദ്ദേഹം അതൃപ്തിയും പ്രകടിപ്പിച്ചു. ആശുപത്രികളിലെ ഐസിയു ന്യുമോണിയ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഡൽഹിയിലെ എല്ലാ വീടുകളിലും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുണ്ട്. ശിശുരോഗ വിദഗ്ദരുടെ ക്ലീനിക്കുകൾ ശ്വാസതടസം നേരിടുന്ന കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എല്ലാ വീടുകളിലും പ്രായഭേദമന്യേ മുതിർന്നവർക്കും കുട്ടികൾക്കും ചുമ അനുഭവപ്പെടുന്നതായി ഡോ. അരവിന്ദ് കുമാർ ചൂണ്ടിക്കാട്ടി.

Also Read: ഡൽഹി ലോകത്തിലെ ഏറ്റവും മലിനമായ നഗരം; കാരണമായത് ദീപാവലി ആഘോഷങ്ങൾ; 10 നഗരങ്ങളുടെ പട്ടിക

ദീപാവലി ആഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ ആഗോള അന്തരീക്ഷ മലിനീകരണ റാങ്കിംഗിൽ ഡൽഹി ഒന്നാമതെത്തിയിരുന്നു പടക്കം പൊട്ടിക്കുന്നതിന് നിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും ആളുകൾ കരിമരുന്ന് ഉപയോഗിച്ച് നടത്തിയ ആഘോഷങ്ങളാണ് അതിന് കാരണമായത്. രാജ്യതലസ്ഥാനത്തെ വായുവിൻ്റെ ഗുണനിലവാരം അപകടകരമായ നിലയിലേക്ക് ഉയർന്നതായിട്ടായിരുന്നു സ്വിസ് സ്ഥാപനമായ ഐക്യൂഎയർ (IQAir) വെളിപ്പെടുത്തൽ.

Also Read: ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല: വർഷം മുഴുവനും പടക്ക നിരോധനത്തിന് സുപ്രീം കോടതി

ദീപാവലി വേളയിൽ ഡൽഹിയിൽ സമ്പൂർണ പടക്ക നിരോധനം ഏർപ്പെടുത്താത്തിന് എതിരെ സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. “ഒരു മതവും മലിനീകരണം സൃഷ്ടിക്കുന്ന ഒരു പ്രവർത്തനത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല. ഈ രീതിയിൽ പടക്കം പൊട്ടിച്ചാൽ അത് പൗരന്മാരുടെ ആരോഗ്യത്തിനുള്ള മൗലികാവകാശത്തെയും ബാധിക്കും”- എന്നായിരുന്നു കോടതിയുടെ വിമർശനം.

Also Read: ശക്തമായ മഴക്ക് പിന്നാലെ റോഡിൽ ഭീമാകാരമായ നുരയും പതയും; കാരണം കണ്ടെത്താനാവാതെ അധികൃതർ

ഈ മാസം 25 ന് മുമ്പ് നഗരത്തിൽ സമ്പൂർണ പടക്ക നിരോധനം നടപ്പാക്കാണമെന് കോടതി ഡൽഹിസർക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദീപാവലിക്ക് മാത്രമല്ല, ഒരു വർഷം നീണ്ടുനിൽക്കുന്ന പടക്ക നിരോധനം നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. നിരോധനാജ്ഞ നിലനിൽക്കെ ദീപാവലി ദിനത്തിൽ ആളുകൾ വൻതോതിൽ പടക്കം പൊട്ടിച്ചതോടെ ലോകത്തിലെ ഏറ്റവും മലിനമായ നഗരമെന്ന കുപ്രസിദ്ധി ഡൽഹി സ്വന്തമാക്കിയതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top